Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഡെങ്കി ബാധിതനായി കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന് കിടക്കയ്ക്കരുകില്‍ നിന്ന് സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയ്ക്കെതിരെ കടുത്ത വിമര്‍ശനം

16 OCTOBER 2021 02:33 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഡെങ്കി ബാധിതനായി കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന് കിടക്കയ്ക്കരുകില്‍ നിന്ന് സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നു.

പനിയും ഇതര ആരോഗ്യപ്രശ്നങ്ങളുമായി കഴിയുന്ന 89 കാരന്‍ ഡോ. മന്‍മോഹന്‍സിംഗിന്റെ മുറിയിലേക്ക് ഫോട്ടോഗ്രാഫറുമായി കടന്നുവന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഫോട്ടെയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതു മാത്രമല്ല വിവാദമായിരിക്കുന്നത്.

 



പിതാവിന്റെ ആരോഗ്യനില മോശമായതിനാല്‍ മുറിയില്‍ നിന്ന് ഫോട്ടോഗ്രാഫറെയും വിളിച്ചു പുറത്തുപോകണമെന്ന മന്‍മോഹന്‍സിംഗിന്റെ മകളുടെ അഭ്യര്‍ഥന കൂട്ടാക്കാതെയാണ് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇത്തരം നിലവാരം കെട്ട ഷോ കാണിച്ചതെന്നതാണ് പരസ്യമായ വിമര്‍ശനത്തിനിടയാക്കുന്നത്.

'അവര്‍ വൃദ്ധരാണ് പക്ഷേ, കാഴ്ചബംഗ്ലാവിലെ മൃഗങ്ങളല്ല'' എന്ന പ്രതികരണമാണ് ഡോ. മന്‍മോഹന്‍ സിംഗിന്റെ മകള്‍ക്ക് കേന്ദ്രമന്ത്രിയോട് പറയേണ്ടിവന്നത്. ഗുരുതരമായ പനി ബാധിച്ച് എയിംസിലെ തീവ്രപരിചരണ മുറിയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ഇന്നലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ സന്ദര്‍ശിക്കാനെത്തിയിരുന്നു.

 

മന്ത്രി എയിംസ് ആശുപത്രിയിലേക്ക് സന്ദര്‍ശനത്തിനു വന്നതാകട്ടെ ഒരു ഫോട്ടോഗ്രാഫറെയും കൂട്ടിയാണ്. മന്ത്രി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ സന്ദര്‍ശിക്കുന്നതിന്റെ തൊട്ടു പിന്നാലെ മന്‍മോഹന്‍ സിംഗ് ആശുപത്രി മുറിയില്‍ കിടക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളും മന്ത്രി ട്വീറ്റ്
ചെയ്തു.

സിക്ക് ആചാരപ്രകാരമുള്ള തലപ്പാവില്ലാതെ ആശുപത്രിക്കിടക്കയില്‍ ക്ഷീണിതനായി രോഗക്കിടക്കയില്‍ കിടക്കുന്ന 89കാരന്റെ ചിത്രം എടുത്ത് പോസ്റ്റ് ചെയ്യാനോളം നില കെട്ടുപോയോ കേന്ദ്രമന്ത്രിക്ക് എന്നതാണ് പരക്കെ ഉയരുന്ന ചോദ്യം. തികച്ചും ക്ഷീണിതനായ ഒരു വയോധികന്റെയും ബന്ധുക്കളുടെയും സ്വകാര്യതയെ ചോദ്യം ചെയ്യാന്‍ കേന്ദ്രമന്ത്രിക്ക് എന്ത് അധികാരം എന്നതാണ് പ്രസക്തമായ ചോദ്യം.

 




ക്ഷീണിതനായി കഴിയുന്ന പിതാവിന്റെ മുറിയിലേക്ക് ഫോട്ടോഗ്രാഫറെയും കൂട്ടി മന്ത്രി രോഗവിവരം തിരക്കാനെത്തിയത് മന്‍മോഹന്റെ വൃദ്ധയായ ഭാര്യ ഗുര്‍ഷരണ്‍ കൗറിനെയും ഏറെ അസ്വസ്ഥയാക്കിയിരിക്കുന്നു. ഏറെ അസ്വസ്ഥയായ ഗുര്‍ഷരണ്‍ കൗര്‍ ഫോട്ടോഗ്രാഫറോട് മുറിക്കു പുറത്തു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും മന്ത്രിയോ ഒപ്പമുള്ളവരോ ചെവിക്കൊണ്ടില്ലെന്നാണ് പരാതി.


ഇത്രയും വിഷമഘട്ടങ്ങളുമായി ഒത്തുപോകാന്‍ വൃദ്ധയായ അമ്മ ഏറെ ബുദ്ധിമുട്ടുകയാണ്. അവര്‍ വളരെ പ്രായം ചെന്നവരുമാണ്. അവര്‍ കാഴ്ചബംഗ്ലാവില്‍ കിടക്കുന്ന മൃഗങ്ങള്‍ അല്ലെന്നെങ്കിലും ഓര്‍മിക്കണമെന്നാണ് മകള്‍ ദമന്‍ദീപ് സിംഗ് ഈ നടപടിയോടു പ്രതികരിച്ചത്.

 


മന്ത്രി സാധാരണ നിലയില്‍ ആശുപത്രിയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ അതൊരു ആശ്വാസമായേനെ. പക്ഷേ, ഫോട്ടോഗ്രാഫറെയും കൂട്ടി വന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഒരു ഫോട്ടോയില്‍ ഉള്‍പ്പെടാന്‍ പറ്റിയ മാനസിക അവസ്ഥയിലായിരുന്നില്ല അവര്‍ എന്നും ദമന്‍ദീപ് സിംഗ് പറഞ്ഞു.


പക്ഷേ, നിലവാരം കെട്ട സെല്‍ഫി ഫോട്ടോ വിവാദമായതോടെ മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിക്കുന്ന ചിത്രം ആരോഗ്യ മന്ത്രി ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നു നീക്കം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് പനി ബാധിച്ച് മന്‍മോഹന്‍സിംഗിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഡോ. മന്‍മോഹന്‍ സിംഗിന് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നതായി പരിശോധനകളില്‍ സ്ഥിരീകരിച്ചു. അണുബാധ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശങ്കയുള്ളപ്പോഴാണ് മന്ത്രിയും പരിവാരങ്ങളും മുറിയിലേക്ക് ഇടിച്ചു കയറി ഇത്തരത്തില്‍ നിലയും വിലയും
കെട്ട പരിപാടി നടത്തിപ്പോയത്. കഴിഞ്ഞ ഏപ്രിലില്‍ വയോധികനായ ഡോ. സിംഗിന് കോവിഡും ബാധിച്ചിരുന്നു.


ഇതിനു പുറമെ ബൈപാസ് ഉള്‍പ്പെടെ വിവിധ ശസ്ത്രക്രിയകള്‍ക്ക് വിധേയനായ വ്യക്തിയാണ് കോണ്‍ഗ്രസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍സിംഗ്.എയിംസിലെ കാര്‍ഡിയോളജി പ്രൊഫസറായ ഡോക്ടര്‍ നിതീഷ് നായക്കിന്റെ പരിചരണത്തിലാണ് മന്‍മോഹന്‍ സിംഗ്.

 

" a

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡി കൊലപാതകക്കേസില്‍ താമിര്‍ ജിഫ്രിയെ കൊണ്ടുപോയ പൊലീസുകാരന്റെ കാര്‍ കസ്റ്റഡിയിലെടുത്തു....  (6 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (11 minutes ago)

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് കണ്ണാടിപ്പാലം വരുന്നു ....  (14 minutes ago)

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ  (20 minutes ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... 19-ന് പ്രതിഷ്ഠാദിനം ആചരിക്കും, ശരണം വിളികളുമായി ആയിരങ്ങള്‍ സന്നിധാനത്ത്  (23 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി...മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ ജയം  (48 minutes ago)

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്  (1 hour ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്  (1 hour ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നത് ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം , പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്ക  (1 hour ago)

നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...  (1 hour ago)

സമരം അവസാനിച്ചിട്ടും സംസ്ഥാനത്ത് മില്‍മ പാല്‍ വിതരണത്തില്‍ പ്രതിസന്ധി... തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മില്‍മ ബോര്‍ഡ് യോഗം ഇന്ന്  (2 hours ago)

കൊല്ലത്ത് യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു.... കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്  (2 hours ago)

കാസര്‍കോട് രാത്രി വീട്ടില്‍ ഉറങ്ങികിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി... തെരച്ചിലിനൊടുവില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്ക്, കമ്മല്‍ മോഷണം പോയ  (2 hours ago)

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും...  (3 hours ago)

കാട്ടാക്കടയില്‍ വീട്ടമ്മയെ മകന്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍... സ്ഥിരം മദ്യപാനി, ബഹളം പതിവ് , മകനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ വീട്ടമ്മ തയ്യാറായിരുന്നില്ല, കാട്ടാക്കടയില്‍ വീട്ടമ  (3 hours ago)

Malayali Vartha Recommends