ഹരിയാനയിലെ സോനിപ്പത്തിലെ കുണ്ഡ്ലിയില്‍ ലക്ബീര്‍ സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിഹാംഗായ സരവ്ജിത് സിംഗ് പോലീസില്‍ കീഴടങ്ങി... ഇന്ന് കോടതിയില്‍ ഹാജരാക്കും
ഹരിയാനയിലെ സോനിപ്പത്തിലെ കുണ്ഡ്ലിയില്‍ ലക്ബീര്‍ സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിഹാംഗായ സരവ്ജിത് സിംഗ് പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയില്‍ ഹാജരാക്കും.
സിക്ക് മതത്തിലെ സായുധ വിഭാഗമാണ് നിഹാംഗുകള്‍. സിക്ക് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ അപമാനിച്ചതാണ് ക്രൂരകൃത്യത്തിന് കാരണമായി പറയുന്നത്.
കുറച്ചു ദിവസമായി കര്‍ഷകസമരം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ ഒരു വിഭാഗത്തോടൊപ്പം ലക്ബീര്‍ സിംഗ് ഉണ്ടായിരുന്നു എന്നു സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
സിക്ക് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് തലേ രാത്രി വാക്കേറ്റമുണ്ടായി. ഒരുപക്ഷേ, ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha