ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാർ ഒപ്പിട്ടു. പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക. ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടിവന്നേക്കുമെന്ന് യു.എസ്. മുന്നറിയിപ്പ് . യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ ആണ് നയം വ്യക്തമാക്കിയത്. ഇറാന് യു.എസിന്റെ ഉപരോധങ്ങളുണ്ടെന്നും അതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഇറാനും തമ്മിൽ ഛബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് കരാർ ഒപ്പിട്ടവിവരം അറിഞ്ഞു. തുറമുഖ കരാറുമായി ബന്ധപ്പെട്ടും വിദേശനയത്തെ കുറിച്ചും പ്രതികരിക്കേണ്ടത് ഇന്ത്യയാണ്. ഇറാന് മേലുള്ള യു.എസ് ഉപരോധം ഇപ്പോഴുമുണ്ട്. അത് തുടരാനാണ് തീരുമാനം. ആരെങ്കിലും ഇറാനുമായി വ്യാപാരബന്ധത്തിന് ശ്രമിച്ചാൽ ഉപരോധം നേരിടേണ്ടി വരുമെന്നും വേദാന്ത പട്ടേൽ മുന്നറിയിപ്പ് നൽകി.
ഛബഹാർ തുറമുഖവുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യൻ പോർട്സ് ഗ്ലോബൽ ലിമിറ്റഡും പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷൻ ഓഫ് ഇറാനും തമ്മിലാണ് ഒപ്പുവെച്ചത്. 10 വർഷമാണ് കരാറിന്റെ കാലാവധി.തുറമുഖത്തിൽ ഐ.പി.ജി.എൽ 120 മില്യൺ യു.എസ് ഡോളർ നിക്ഷേപിക്കും.
https://www.facebook.com/Malayalivartha

























