സൈബര്‍ കുറ്റങ്ങളില്‍ മൂന്നിലൊന്നും വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക് സംബന്ധിച്ചെന്ന് കണക്കുകള്‍

സൈബര്‍ കുറ്റകൃത്യങ്ങളില്‍ മൂന്നിലൊന്നും വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക് എന്നിവയുമായി ബന്ധപ്പെട്ടതെന്നു കണക്കുകള്‍. പോലീസ് ഹൈടെക് സെല്ലില്‍ പ്രതിവര്‍ഷം ലഭിക്കുന്നതു മൂവായിരത്തോളം പരാതികള്‍. എന്നാല്‍, കേസെടുക്കുന്നതും പ്രതികളെ പിടികൂടുന്നതും 10 ശതമാനത്തില്‍ താഴെ.
സോഷ്യല്‍മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങളില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പ്രതിസ്ഥാനത്തെത്തുന്നതോടെ ഒട്ടേറെ പരാതിക്കാര്‍ ഒടുവില്‍ പിന്മാറാന്‍ നിര്‍ബന്ധിതരാകുന്നു. മാനഹാനി ഭയന്നു പിന്മാറുന്നവരുമുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയയെ സംബന്ധിച്ച പരാതികള്‍ നല്‍കാന്‍ കൂടുതല്‍പേര്‍ മുന്നോട്ടുവരുന്നുണ്ടെന്നും സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നു.
ഈ വര്‍ഷം സൈബര്‍ സെല്ലില്‍ ആയിരത്തോളം പരാതികള്‍ ലഭിച്ചതില്‍ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തത് 25 എണ്ണത്തില്‍മാത്രം. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു പണംതട്ടുന്നതും ഇരകള്‍ ആത്മഹത്യക്കു തുനിയുന്നതുമായ കേസുകളില്‍ മിക്കവയിലും പ്രതിസ്ഥാനത്തു ബന്ധുക്കളോ സുഹൃത്തുക്കളോ കാമുകന്മാരോ ആണ്. വര്‍ഷംതോറും ഇത്തരം ആയിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌പ്പെടുയന്നതായി ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍. വിനയകുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























