Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍ സേവനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

12 AUGUST 2015 08:45 AM IST
മലയാളി വാര്‍ത്ത.

ഒരു സര്‍ക്കാര്‍ സേവനത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിധിച്ചു. സര്‍ക്കാറിന്റെ ഒരാനുകൂല്യത്തിനും ആധാര്‍ നിര്‍ബന്ധമല്ലെന്ന് പരസ്യപ്രചാരണം നടത്തണമെന്ന് സുപ്രീംകോടതി പറഞ്ഞു. ആധാര്‍ കാര്‍ഡ് ഉടമയുടെ വ്യക്തിപരമായ വിവരങ്ങള്‍ ക്രിമിനല്‍ കേസ് അന്വേഷണങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും അതിനും കോടതിയുടെ അനുമതി തേടണമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. അതേസമയം, \'പൗരന്റെ സ്വകാര്യത മൗലികാവകാശമാണോ\' എന്ന വിഷയം സുപ്രീംകോടതി വിപുലമായ ഭരണഘടനാ ബെഞ്ചിന് വിട്ടു.
ആധാര്‍ കാര്‍ഡ് രേഖയെന്ന നിലയില്‍ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതുവിതരണ സമ്പദായം, മണ്ണെണ്ണ, പാചകവാതകം എന്നീ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ രേഖയായി സര്‍ക്കാറിനുപയോഗിക്കാം. എന്നാല്‍, ഇവ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന നിബന്ധന വെക്കാനാവില്ല. മുകളില്‍ പറഞ്ഞ പദ്ധതികള്‍ക്കല്ലാതെ മറ്റൊരു ക്ഷേമപദ്ധതിക്കും ആധാര്‍ രേഖയായി ഉപയോഗിക്കാനും പാടില്ല. സര്‍ക്കാറിന്റെ ഒരാനുകൂല്യത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന്  പത്ര, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി വ്യാപകമായ പ്രചാരണം നടത്താന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

ആധാര്‍ എടുത്താലേ ആനുകൂല്യങ്ങള്‍ നല്‍കൂ എന്ന ഉപാധി വെക്കാന്‍ ഇതോടെ സര്‍ക്കാറിന് അധികാരമില്ലാതായി. ആധാര്‍ മറ്റൊരു കാര്യത്തിനും ഉപയോഗിച്ചുകൂടെന്നും സുപ്രീംകോടതി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. ആധാര്‍ കാര്‍ഡുടമകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ആരുമായും പങ്കുവെക്കാനും പാടില്ല. പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇതിനു മുമ്പ് പുറപ്പെടുവിച്ച വിധികളില്‍ വൈരുധ്യങ്ങളുണ്ടായതുകൊണ്ടാണ് ഇതു സംബന്ധിച്ച തീര്‍പ്പ് ഭരണഘടനാബെഞ്ചിന് വിടുന്നതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ആധാര്‍ കാര്‍ഡിനായി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചത് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണോ എന്നും പുതിയ ബെഞ്ച് തീരുമാനിക്കും. സ്വകാര്യത മൗലികാവകാശമാണെന്ന് ഭരണഘടനയിലെവിടെയും പറയുന്നില്ലെന്ന്് വാദിച്ച് ആധാര്‍ കേസ് വലിയ ബെഞ്ചിന് വിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യം. സ്വകാര്യത മൗലികാവകാശമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ചെലമേശ്വര്‍ ഒരു മനുഷ്യന്‍ അവന്റെ വീട്ടില്‍പോലും സുരക്ഷിതനല്ലെങ്കില്‍ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം അനുവദിക്കുന്ന ഭരണഘടനയുടെ 21ാം അനുഛേദത്തില്‍ പിന്നെന്താണ് ബാക്കിയുള്ളതെന്ന് ചോദിച്ചിരുന്നു. സ്വകാര്യത അവകാശമല്ലെന്ന വാദം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (2 hours ago)

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (2 hours ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (2 hours ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (3 hours ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (3 hours ago)

132-ാം സ്ഥാപക ദിനത്തിൽ 22 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്  (3 hours ago)

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (4 hours ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (4 hours ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (4 hours ago)

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....  (4 hours ago)

.മലയാളിയായ നിയമവിദ്യാർത്ഥി കൊൽക്കത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു...  (5 hours ago)

കോഴിക്കോട് പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (5 hours ago)

ആഗ്രഹസാഫല്യങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നയിക്കുന്ന  (5 hours ago)

Malayali Vartha Recommends