ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; ബംഗാള്‍ മോഡല്‍ സഖ്യം തള്ളാതെ കരട് രാഷ്ട്രീയ പ്രമേയം അംഗീകരിച്ച് പിബി; ജനുവരി 7 മുതല്‍ 9 വരെ ഹൈദരാബാദില്‍ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം പിബി അംഗീകരിച്ചു. ജനുവരിയില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റിയില്‍ കരടിന് അന്തിമ അംഗീകാരം നല്‍കും. ബംഗാള്‍ മോഡല്‍ സഖ്യങ്ങള്‍ തള്ളാതെയുള്ളതാണ് കരട് രാഷ്ട്രീയ പ്രമേയം.
ജനുവരി 7 മുതല്‍ 9 വരെ ഹൈദരാബാദില്‍ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസുമായി പ്രത്യേക സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പ് സഖ്യം തുടരുമെന്നും കരട് രാഷ്ട്രീയ പ്രമേയം അംഗീകരിക്കുന്നു.
https://www.facebook.com/Malayalivartha