സുവര്‍ണ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിക്കാൻ ശ്രമം; അക്രമിയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു
അമൃത്സറില് സുവര്‍ണ ക്ഷേത്രം അശുദ്ധമാക്കിയെന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ മര്‍ദിച്ചു കൊന്നു. ശനിയാഴ്ച വൈകുന്നേരം ആറോടെ ദര്‍ബാര്‍ സാഹിബ് ശ്രീകോവിലില്‍ പതിവ് പ്രാര്‍ഥന നടക്കുന്നതിനിടെയായിരുന്നു സംഭവം.
ഗുരു ഗ്രന്ഥ സാഹിബിനെ അനാദരിക്കാന്‍ ഒരാള്‍ ശ്രമിച്ചെന്നും ഉടന്‍ തന്നെ ശിരോമണി സമിതി ജീവനക്കാര്‍ തടയുകയും ചെയ്തെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രോഷാകുലരായ ഭക്തര്‍ ഇയാളെ മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സുവര്‍ണ ക്ഷേത്രത്തിനുള്ളിലെ റെയിലിംഗിന് മുകളിലൂടെ ഇയാള്‍ ചാടുകയും സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നില്‍ സൂക്ഷിച്ചിരുന്ന വാളില്‍ തൊടാന്‍ ശ്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവിടെയുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha