കര്‍ണാടക - മഹാരാഷ്ട്ര അതിര്‍ത്തി ജില്ലയായ ബെലഗാവിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ...ബെലഗാവിയില്‍ സെക്ഷന്‍ 144 പ്രകാരം ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി
കര്‍ണാടക - മഹാരാഷ്ട്ര അതിര്‍ത്തി ജില്ലയായ ബെലഗാവിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. കര്‍ണാടക സ്വാതന്ത്ര്യ സമര സേനാനി സാംഗൊളി രായണ്ണയുടെ പ്രതിമയ്ക്ക് കേടുപാട് വരുത്തിയതില്‍ പ്രതിഷേധിച്ച് കന്നഡ രക്ഷണ വേദി പ്രവര്‍ത്തകര്‍ ബെലഗാവിയില്‍ മെഗാ റാലി സംഘടിപ്പിച്ചതോടെയാണ് പ്രശ്നങ്ങള്‍ വീണ്ടും വഷളായി.
കന്നഡ സാസ്കാരിക സംഘടനകള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള വാഹനങ്ങള്‍ ദേശീയ പാതയില്‍ തടഞ്ഞ് നിര്‍ത്തുകയും ചെയ്യുന്നുണ്ട്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെലഗാവിയില്‍ സെക്ഷന്‍ 144 പ്രകാരം ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി.
പ്രതിമയെ ചൊല്ലി നേരത്തെ തന്നെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉണ്ടായിരുന്നു. ഇന്ന് ബംഗളൂരുവില്‍ നിന്ന് കന്നഡ രക്ഷണ വേദി പ്രവര്‍ത്തകര്‍ സംഘടിച്ച് ബെലഗാവിയില്‍ എത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. ബെലഗാവി ജില്ലയിലേതിന് സമാനമായിത്തന്നെ കര്‍ണാടകയിലെ വിവിധ നഗരങ്ങളിലും പ്രതിഷേധം അരങ്ങേറുന്നുണ്ട്.
കര്‍ണാടകയില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനി സാംഗൊളി രായണ്ണയുടെ പ്രതിമ ബെലഗാവിയില്‍ ചില മാറാത്ത സംഘടനകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കന്നഡ സംഘടനകളുടെ പ്രതിഷേധം.
"
https://www.facebook.com/Malayalivartha