കണ്ണില്ലാത്ത ക്രൂരത! വീട്ടില്‍ വളര്‍ത്തുന്ന പെണ്‍പട്ടിയെ കാണാന്‍ സ്ഥിരമായി വന്നു; ഇതില്‍ പ്രകോപിതനായ യുവാവ് തെരുവുനായയെ അടിച്ചു കൊന്നു: അതിദാരുണ ദൃശ്യങ്ങള്‍ പുറത്ത്
മധ്യപ്രദേശില്‍ തെരുവുനായയെ തല്ലിക്കൊന്ന് യുവാവ്. ഇയാളുടെ വീട്ടിലെ പെണ്‍പട്ടിയെ കാണാന്‍ സ്ഥിരമായി തെരുവുനായ വരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പട്ടിയെ യുവാവ് അടിച്ചു കൊല്ലുന്നതിന്റെ അതിദാരുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗ്വാളിയാറിലാണ് സംഭവം. ദേഷ്യപ്പെട്ട് വടി ഉപയോഗിച്ച് തെരുവുനായയെ യുവാവ് അടിച്ചു കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പിന്നാലെ നായയുടെ മുഖത്തേയ്ക്ക് കല്ല് വലിച്ചെറിയുന്നതും കാണാം. ഈ സമയം ഒപ്പമുണ്ടായിരുന്ന നായക്കള് അടുത്തേക്ക് വന്നപ്പോള്‍ ഇയാള്‍ എറിഞ്ഞോടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അടിയേറ്റ് ചലനമില്ലാതെ കിടന്നിട്ടും നായയെ വീണ്ടും വടി കൊണ്ട് യുവാവ് തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം യുവാവിനെതിരെ പ്രതിഷേധം ഉയരുകയാണ്.
https://www.facebook.com/Malayalivartha