രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും... രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ്
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി ശനിയാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 3.30 തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്തസമ്മേളനത്തിലൂടെ അറിയിക്കും.
ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ വമ്പന്‍ റാലികള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണമുണ്ടാകും. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
കൂടാതെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായവും തേടിയിരുന്നു. അതേസമയം യു.പിയില്‍ ഉള്‍പ്പെടെ പ്രചാരണ രംഗത്ത് സജീവമാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍.
"
https://www.facebook.com/Malayalivartha