പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരേ കേസെടുത്ത് പോലീസ്
പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പരമാവധി 200 രൂപ മാത്രം പിഴ ഈടാക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്ത വിവരം പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിനെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ എഫ്ഐആറില്‍ നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. ബുധനാഴ്ചയാണ് ഭട്ടിന്‍ഡ ഹുസൈനിവാലയിലേക്കുള്ള വഴിയില്‍ പ്രതിഷേധക്കാര്‍ ഒരു ഫ്ളൈഓവറില്വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞിട്ടത്. തുടര്‍ന്ന് ഫിറോസ്പുരില്‍ നടത്താനിരുന്ന ബിജെപിയുടെ റാലി റദ്ദാക്കി. കര്‍ഷക സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെ വഴിയില്‍ തടഞ്ഞതെന്നാണു റിപ്പോര്‍ട്ട്.
സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോടു വിശദീകരണം തേടി.
"
https://www.facebook.com/Malayalivartha