ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡ്, അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്രസിംഗിന്റെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. അദ്ദേഹത്തിന്റെ മകളുടെ വിവാഹദിനമാണ് ഇന്ന്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹദിനം തന്നെ റെയ്ഡിന് തെരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹിയിലും ഹമാചല്‍പ്രദേശിലുമുളള സിംഗിന്റെ വീടുകളിലും മറ്റ് ഓഫീസുകളിലുമാണ് സിബിഐ റെയ്ഡ്‌നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് വീര്‍ഭദ്രസിംഗ് രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സിംഗിനും ഭാര്യക്കും മക്കള്‍ക്കും എല്‍ഐസി ഏജന്റിനും എതിരെയാണ് കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























