Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേജ്‌രിവാള്‍: മെയ്ക്ക് ഇന്‍ ഇന്ത്യ അല്ല മെയ്ക്ക് ഇന്ത്യയാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് കേജ്‌രിവാള്‍

28 SEPTEMBER 2015 01:14 PM IST
മലയാളി വാര്‍ത്ത.

മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്ത്. ഇന്ത്യയെ നിര്‍മിക്കുന്നതോടെ (മെയ്ക്ക് ഇന്ത്യ) സ്വയമേ ഇന്ത്യയില്‍ നിര്‍മിക്കല്‍ (മെയ്ക്ക് ഇന്‍ ഇന്ത്യ) നടക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍. ആരോഗ്യം, വിദ്യാഭ്യാസം, ജലം, സുരക്ഷ, നിയമപാലനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ നിക്ഷേപം നടത്തുന്നതാണ് മെയ്ക്ക് ഇന്ത്യ കൊണ്ടുദ്ദേശിക്കുന്നത്. ഈ അഞ്ചു മേഖലകളില്‍ നിക്ഷേപം നടത്തുന്നതിലൂടെ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കായി ലോകം മുഴുവന്‍ ഇന്ത്യയുടെ വാതിലില്‍ ക്യൂ നില്‍ക്കുമെന്നും കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, കേജ്‌രിവാളിന്റെ മെയ്ക്ക് ഇന്ത്യ പ്രയോഗത്തിനെതിരെ ബിജെപി രംഗത്തെത്തി. കേജ്‌രിവാള്‍ ഡല്‍ഹിയെക്കുറിച്ചു മാത്രം ചിന്തിച്ചാല്‍ മതി, മറിച്ച് ഇന്ത്യയെ മൊത്തം ചിന്തിക്കേണ്ട കാര്യമില്ല. മെയ്ക്ക് ഇന്‍ ഡല്‍ഹിയില്‍ ശ്രദ്ധ വയ്ക്കാനാണ് കേജ്‌രിവാള്‍ ശ്രമിക്കേണ്ടത്. ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിട്ടേക്കുകയെന്നും ബിജെപി നേതാവ് വിജേന്ദ്രര്‍ ഗുപ്ത പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ. സേവനമേഖലയ്ക്കു സമാനമായി ഉല്‍പ്പാദനമേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.
അതേസമയം, ഭീകരവാദം, ആഗോള താപനം എന്നീ വിഷയങ്ങളില്‍ യു.എന്നിനെ വിമര്‍ശിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ലോകത്തിന് മുന്നിലെ പ്രധാന വെല്ലുവിളികളാണ് ഭീകരവാദവും ആഗോള താപനവും. കഴിഞ്ഞ 15 വര്‍ഷമായി ഭീകരവാദത്തെ യു.എന്‍ നിര്‍വചിക്കുന്നു. ഇനി എത്ര വര്‍ഷം വേണ്ടിവരും ഭീകരവാദത്തിനെതിരെ പോരാട്ടം നടത്താനെന്നും മോദി ചോദിച്ചു. ലോകത്തില്‍ ഭീകരവാദത്തെ നല്ലതെന്നും മോശമെന്നും വേര്‍തിരിക്കാനാവില്ല. ഭീകരവാദം എന്നത് ഒരു സത്യമാണ്. ഇതില്‍ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും അമേരിക്കയിലെ സാപ് സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (11 minutes ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (28 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (34 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (40 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (43 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (49 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (1 hour ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

Malayali Vartha Recommends