റായ്പ്പൂരിൽ വിമാനത്താവള റൺവേയിൽ സർക്കാർ ഹെലികോപ്ടർ തകർന്നു വീണു... രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം...

ഛത്തീസ്ഗഡിലെ റായ്പൂരിലെ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെ റൺവേയിലാണ് ചത്തീസ്ഗഡ് സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടർ തകർന്നുവീണത്. രാത്രി ഏകദേശം ഒൻപത് മണിയോടെയാണ് അപകടം നടന്നത്.
പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റൻ എ. പി. ശ്രീവാസ്തവയുമാണ് മരിച്ചത്. ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിച്ച് അപകടമുണ്ടായത്. ഇവർ മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കോപ്ടറിൽ മറ്റ് യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല.
മന പൊലീസ് സ്റ്റേഷൻ പരിധിയിലെ റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ രാത്രി ഒമ്പതോടെയാണ് സംഭവം നടന്നതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) പ്രശാന്ത് അഗർവാൾ പറഞ്ഞു. അപകടത്തിന്റെ കാരണം ഉടൻ വ്യക്തമായിട്ടില്ല. അപകട കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
ഇതിൽ ഒരാൾ അപകടസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ട് പോകവേയുമാണ് മരിച്ചത്. പതിവ് പരിശീലനത്തിനിടെയാണ് ഹെലികോപ്ടർ അപകടത്തിൽ പെട്ടത്. കോപ്ടർ പൂർണമായും തകർന്നു.കോപ്ടർ നിലത്തിറക്കുന്നതിനിടെ തീപിടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന.
കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം നടത്തും.സംസ്ഥാന സർക്കാരും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം നൽകാനും അദ്ദേഹം നിർദേശം നൽകി.
https://www.facebook.com/Malayalivartha