മരണസംഖ്യ ഉയരുന്നു, ബിഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴ് ആയി, നിരവധി പേർ ചികിത്സയിൽ...!!

ബിഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നിരിക്കുകയാണ്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ എത്ര പേരുടെ നില ഗുരുതരമാണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഛപ്ര സദർ ആശുപത്രിയിലും പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിലും 20-ലധികം പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.സരൺ ജില്ലയിലെ ഛപ്രയിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. വ്യാജ മദ്യം കഴിച്ചവരിൽ ചിലർക്ക് കാഴ്ച്ച നഷ്ടപ്പെട്ടു.
അതേസമയം, ഛപ്ര പൊലീസ് അനധികൃത മദ്യവ്യാപാരിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചിരുന്നു. പ്രദേശത്തേക്ക് മെഡിക്കൽ സംഘങ്ങളെ അയച്ചതായി ജില്ല കലക്റ്റർ രാജേഷ് മീണ അറിയിച്ചു .സംഭവത്തിൽ ഗ്രാമവാസികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. അടുത്തിടെ ഗുജറാത്തിലും, ബംഗാളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിരുന്നു.
https://www.facebook.com/Malayalivartha