രാഹുല്‍ ഗാന്ധി എം.പി 21ന് വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും...

രാഹുല്‍ ഗാന്ധി എം.പി 21ന് വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മാര്‍ച്ച് 20ന് വൈകുന്നേരം നാലരക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി എം.പി അഞ്ചരയോടെ ഹെലികോപ്ടറില്‍ കോഴിക്കോട് കട്ടാങ്ങലിലെ എന്‍.ഐ.ടി ഗ്രൗണ്ടിലിറങ്ങും.
അവിടെനിന്നും റോഡുമാര്‍ഗം മുക്കത്തേക്ക് പോകുകയും തുടര്‍ന്ന് വൈകുന്നേരം മുക്കത്ത് കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും.
യു.ഡി.എഫ് ബഹുജന സംഗമത്തിലും പങ്കെടുക്കും. രാത്രി 7.45ഓടെ റോഡ് മാര്‍ഗം വൈത്തിരി വില്ലേജ് റിസോര്‍ട്ടിലെത്തും. 21ന് രാവിലെ പത്തരയോടെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ബാംഗ്ലൂര്‍ കേരള സമാജം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും.
11.45ഓടെ കല്‍പറ്റയിലെത്തും. തുടര്‍ന്ന് കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങളുമായുള്ള യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും.
ഉച്ചക്കുശേഷം രണ്ടരക്ക് കല്‍പറ്റ ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം വൈകുന്നേരത്തോടെ കല്‍പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകും. അവിടെനിന്നും രാത്രിയോടെ ഡല്‍ഹിലേക്കും യാത്രയാകും.
"
https://www.facebook.com/Malayalivartha