ആമ്പിയൻസ് ഗ്രൂപ്പിനെതിരായ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ആമ്പിയൻസ് ഗ്രൂപ്പിന്റെ 252 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പ്രവർത്തനങ്ങളിൽ ഒട്ടും കുറവ് വരുത്തുന്നില്ല എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഓരോരോ നീക്കങ്ങൾ നടത്തി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ആമ്പിയൻസ് ഗ്രൂപ്പിനെതിരായ ബാങ്ക് തട്ടിപ്പ് കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചിരുന്നു.ആ അന്വേഷണത്തിൽ ആമ്പിയൻസ് ഗ്രൂപ്പിന്റെ 252 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയും ചെയ്തു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് ഡൽഹിയിലെ ഷാലിമാർ ബാഗ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടമാണ്. രാജ് സിംഗ് ഗെഹ്ലോട്ട് മേൽനോട്ടം വഹിക്കുന്ന ആംബിയൻസ് ഗ്രൂപ്പിന്റെ സ്ഥാപനമാണ് ആംബിയൻസ് ടവേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നും അന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട് .
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽമൊത്തം 252.17 കോടി രൂപ വിലമതിക്കുന്ന വാണിജ്യ കെട്ടിടം കണ്ടുകെട്ടാൻ താൽക്കാലിക ഉത്തരവ് ഇഡി പുറപ്പെടുവിച്ചിരുന്നു. ആമ്പിയൻസ് കമ്പനി ഡയറക്ടർ ഗെഹ്ലോട്ട് മുഖേന ഡൽഹിയിലെ ഷാഹ്ദാരയിലെ ഹോട്ടൽ പ്രോജക്ടിന്റെ ഭാഗമാകാൻ ജമ്മുവിലെ ബാങ്കുകളിൽ നിന്ന് 810 കോടി രൂപയുടെ ലോൺ അനുവദിക്കുകയും ചെയ്തു .
പക്ഷെ ഈ തുക ഗെഹ്ലോട്ട് വൻ തോതിൽ അട്ടിമറിച്ചു. മാത്രമല്ല ആംബിയൻസ് ഗ്രൂപ്പ് കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളുടെ വെബ് വഴി അട്ടിമറിച്ചതായി ഇഡിയുടെ അന്വേഷണത്തിൽ തെളിയുകയും ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം . ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബറിൽ ഗെഹ്ലോട്ടിനെ ഇഡി അറസ്റ്റ് ചെയ്തു . രാജ് സിംഗ് ഗെഹ്‌ലോട്ടിന്റെയും ആമ്പിയൻസ് ഗ്രൂപ്പ് കമ്പനികളുടെയും 20.20 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തെയും ഏജൻസി കണ്ടുകെട്ടിയിരുന്നു.
https://www.facebook.com/Malayalivartha