ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാന്‍സ് വിമാനം കെനിയയില്‍ ഇറക്കി

മൊറീഷ്യസില്‍നിന്ന് പാരിസിലേക്ക് പോവുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കെനിയയില്‍ ഇറക്കി. വിമാനത്തിലെ ശൗചാലയത്തില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു ഭീഷണി. കെനിയന്‍ തീരപ്രദേശമായ മൊംബാസയിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. 14 ജീവനക്കാരും 459 യാത്രക്കാരുമായി വിമാനം മൊറീഷ്യസില്‍നിന്ന് പ്രാദേശികസമയം ഒമ്പതിനായിരുന്നു യാത്രതിരിച്ചത്. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി മാറ്റിയശേഷം വിമാനത്തില്‍ പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.
ബോംബ് വെക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഉപകരണം നീക്കംചെയ്തതായും മറ്റു വിമാനങ്ങളുടെ യാത്രയെ ബാധിച്ചിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തിലെ ശൗചാലയത്തില്‍നിന്ന് സംശയാസ്പദമായ വസ്തു കണ്ടെടുത്തതായും ഇത് നിര്‍ജീവമാക്കിയതായും മൊംബാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കരീം റജാന്‍ പറഞ്ഞു.
അടിയന്തരമായി വിമാനമിറക്കിയതിനെ തുടര്‍ന്ന് സുരക്ഷാകാരണത്താല്‍ വിമാനത്താവളമടച്ചു. യാത്രക്കാര്‍ സംശയാസ്പദമായ വസ്തു കണ്ടതിനെ തുടര്‍ന്ന് കാബിന്‍ ജീവനക്കാരെ വിവരമറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം പൈലറ്റ് മൊംബാസ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയുമായായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























