Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അഴിമതി: ജെയ്റ്റ്‌ലിക്കെതിരെ പാളയത്തില്‍ പട, ആരോപണങ്ങളുമായി കീര്‍ത്തി ആസാദ്

21 DECEMBER 2015 12:37 PM IST
മലയാളി വാര്‍ത്ത.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസിഡന്റായിരിക്കെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന അഴിമതികളെക്കുറിച്ച് ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ഞായറാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണിത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ കോടികളുടെ ക്രമക്കേടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും അന്വേഷിക്കണമെന്ന് കീര്‍ത്തി ആസാദ് ആവശ്യപ്പെട്ടു. ജെയ്റ്റ്‌ലിയെ പേരെടുത്ത് കുറ്റപ്പെടുത്തിയില്ലെങ്കിലും കീര്‍ത്തി ആസാദ് ലക്ഷ്യംവയ്ക്കുന്നത് കേന്ദ്രധനമന്ത്രിയെ തന്നെ. ബിജെപി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചാണ് വാര്‍ത്താസമ്മേളനം വിളിച്ചത്.
മുന്‍ക്രിക്കറ്റ് താരങ്ങളായ ബിഷന്‍സിങ് ബേദി, സുരീന്ദര്‍ ഖന്ന എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ വന്‍ക്രമക്കേടുകളാണ് നടക്കുന്നതെന്ന് കീര്‍ത്തി ആസാദ് ആരോപിച്ചു. 2011-12 വര്‍ഷത്തിലെ അസോസിയേഷന്‍ ഭരണസമിതി യോഗത്തിന്റെ വീഡിയോ ക്‌ളിപ്പും പ്രദര്‍ശിപ്പിച്ചു. യോഗത്തില്‍ കീര്‍ത്തി ആസാദ് അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ജെയ്റ്റ്‌ലിയെ ചോദ്യംചെയ്യുന്നുമുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായാണ് ആരോപണം. ഡിഡിസിഎ ഭാരവാഹികളെ ജെയ്റ്റ്‌ലി പ്രതിരോധിക്കുന്നതും ന്യായീകരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.
നിരവധി കമ്പനികള്‍ക്ക് കോടികളുടെ കരാറുകള്‍ ഡിഡിസിഎ നല്‍കിയതായി ആസാദ് പറഞ്ഞു. ഇതെല്ലാം വ്യാജകമ്പനികളാണ്. മാധ്യമങ്ങള്‍ തട്ടിപ്പ് തെളിവുസഹിതം പുറത്തുകൊണ്ടുവന്നിട്ടും അന്വേഷണമുണ്ടായില്ല. ഒരു ലാപ്‌ടോപ്പിന് 16,000 രൂപ എന്ന നിരക്കിലാണ് പ്രതിദിന വാടക. പ്രിന്ററിന് മൂവായിരവും പൂജാപാത്രത്തിന് അയ്യായിരവും. തന്റെ പോരാട്ടം വ്യക്തിപരമോ രാഷ്ട്രീയമോ അല്ല. നിലപാടുകള്‍ക്കുവേണ്ടിയാണ്. യുപിഎ കാലത്ത് ജെയ്റ്റ്‌ലിയെ പ്രതിയാക്കാന്‍ സോണിയാഗാന്ധിയെ കണ്ടെന്ന ആക്ഷേപം ശരിയല്ല കീര്‍ത്തി ആസാദ് ആവശ്യപ്പെട്ടു.
ബിജെപിയിലെ ട്രോജന്‍ കുതിരയാണ് കീര്‍ത്തി ആസാദെന്ന് ജെയ്റ്റ്‌ലി നേരത്തെ ആക്ഷേപിച്ചിരുന്നു. യുപിഎകാലത്തു തന്നെ കുടുക്കാന്‍ അയാള്‍ സോണിയാഗാന്ധിയെ കണ്ടിരുന്നു. യുപിഎയുടെ കാലത്ത് ആരോപണങ്ങള്‍ ഇഴകീറി പരിശോധിച്ചതാണ്. എന്നാല്‍, തനിക്കെതിരെ തെളിവിന്റെ കണിക പോലും കണ്ടെത്തിയില്ല ജെയ്റ്റ്‌ലി പറഞ്ഞു.
ജെയ്റ്റ്‌ലി രാജിവയ്ക്കണമെന്ന എഎപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കെജ്രിവാള്‍ അന്വേഷണവും പ്രഖ്യാപിച്ചു. അടുത്ത ദിവസം പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ടികള്‍ ജെയ്റ്റ്‌ലിക്കെതിരെ ശക്തമായി രംഗത്തുവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (1 hour ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (1 hour ago)

പിണറായി രാജി വയ്ക്കും..?!  (1 hour ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (2 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (5 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (5 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (5 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (6 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (6 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (6 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (6 hours ago)

Malayali Vartha Recommends