Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഡല്‍ഹി കൂട്ടമാനഭംഗം: കുട്ടിക്കുറ്റവാളിയുടെ മോചനത്തിനെതിരേ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

21 DECEMBER 2015 01:10 PM IST
മലയാളി വാര്‍ത്ത.

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സ്‌പെഷല്‍ ലീവ് പെറ്റീഷനാണ് കോടതി തള്ളിയത്.
ജസ്റ്റീസുമാരായ എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ കമ്മീഷന്റെ ആശങ്ക മനസിലാക്കുന്നതായി പറഞ്ഞ കോടതി പക്ഷെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു. വ്യക്തമായ നിയമത്തിന്റെ അഭാവത്തില്‍ ഒരു വ്യക്തിയുടെ അവകാശം നിഷേധിക്കാന്‍ കോടതിക്കാവില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
കോടതിയുടെ തീരുമാനം അതിശയിപ്പിക്കുന്നില്ലെന്നായിരുന്നു വിധിയറിഞ്ഞ ശേഷം പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം. ജനങ്ങള്‍ക്ക് നിയമത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് ഇതിടയാക്കുമെന്നും പതിനെട്ട് വയസ് തികയാത്തവര്‍ക്ക് ബലാത്സംഗം നടത്താനുള്ള ലൈസന്‍സ് നല്‍കുന്നതിനു തുല്യമായിരിക്കും കോടതി വിധിയെന്നും അവര്‍ പറഞ്ഞു.
ശനിയാഴ്ച അര്‍ധരാത്രിയാണ് വനിതാ കമ്മീഷന്‍ സ്‌പെഷല്‍ ലീവ് പെറ്റീഷനുമായി സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസിന്റെ വീട്ടിലെത്തി നല്‍കിയ ഹര്‍ജി അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെ ഹര്‍ജി പരിഗണിച്ച ബെഞ്ച് തീരുമാനം ഇന്നത്തേക്ക് മാറ്റിവെച്ചു. ഇതിന്മേലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ശിക്ഷാകാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇന്നലെ ഇയാളെ മോചിപ്പിച്ചിരുന്നു. വടക്കന്‍ ഡല്‍ഹിയിലെ ഒരു എന്‍ജിഒയ്ക്ക് കൈമാറിയ ഇയാളെ രണ്ട് വര്‍ഷം നിരീക്ഷിക്കും. അതിന് ശേഷമാകും പൂര്‍ണ സ്വാതന്ത്ര്യം നല്‍കണോയെന്ന് തീരുമാനിക്കുക.
2012 ഡിസംബര്‍ 16-നാണ് ഡല്‍ഹിയില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഇയാള്‍ ഉള്‍പ്പെടുന്ന ആറംഗ സംഘം ഓടിക്കൊണ്ടിരുന്ന ബസില്‍ പീഡിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (1 hour ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (1 hour ago)

പിണറായി രാജി വയ്ക്കും..?!  (1 hour ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (2 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (5 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (5 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (5 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (6 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (6 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (6 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (6 hours ago)

Malayali Vartha Recommends