കേജരിവാളിനെതിരേയുള്ള ജെയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസ് ജനുവരി അഞ്ചിനു കോടതി വാദം കേള്‍ക്കും

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ജനുവരി അഞ്ചിനു കോടതി വാദം കേള്‍ക്കും. കേജരിവാള്‍ അടക്കം അഞ്ചു ആംആദ്മി നേതാക്കള്‍ക്കെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ നേരിട്ടെത്തി ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഇതിനിടെ ബി.ജെ.പി എം.എല്‍.എ കീര്‍ത്തി ആസാദ് കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
കേജരിവാളിനു പുറമേ കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിംഗ്, രാഗവ് ഛദ്ദ, ദീപക് ബാജ്‌പേയ് എന്നിവര്‍ക്കെതിരേയുമാണ് കേസ് ഫയല്‍ ചെയ്തത്. തെറ്റായതും മാനക്കേടുണ്ടാക്കുന്നതുമായ ആരോപണങ്ങള്‍ തന്നെയും തന്റെ കുടുംബത്തെപ്പറ്റിയും ഉന്നയിച്ചതിനെത്തുടര്‍ന്നാണ് മാനനഷ്ടക്കേസ് നല്‍കുന്നതെന്ന് ജെയ്റ്റ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























