Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മക്കള്‍ ഭരണം മോശമല്ല; ആദ്യ റൗണ്ടില്‍ മികച്ച പ്രതികരണമുണ്ടാക്കി ലാലുവിന്റെ മക്കള്‍

21 DECEMBER 2015 05:22 PM IST
മലയാളി വാര്‍ത്ത.

അപ്പന്റെ മക്കള്‍ മോശക്കാരല്ലെന്ന് തെളിയിക്കുന്നു. ബീഹാറില്‍ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ പിറക്കുകയാണ്. യാദവ രാഷ്ട്രീയത്തിലെ കുലപതിയായ ലാലു പ്രസാദ് യാദവ് തന്റെ മക്കളെ കുറിച്ച് കണ്ട സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സമ്മതിച്ചു തുടങ്ങി. നിതീഷ് കുമാര്‍ മന്ത്രിസഭയിലെ രണ്ടാമനും മൂന്നാമനും മന്ത്രി പദത്തില്‍ താരങ്ങളാവുകയാണ്. നിതീഷിന് കീഴില്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി പ്രസാദ് യാദവ് ഏവരേയും അത്ഭുതപ്പെടുത്തിയാണ് കടമ നിര്‍വ്വഹിക്കുന്നത്. ആരും ഈ ഇരുപത്തിയഞ്ചുകാരനെ കുറ്റപ്പെടുത്തുന്നില്ല. നല്ലൊരു ഭരണാധികാരിയായി തേജസ്വി മാറുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
ബിഹാറില്‍ മഹാസഖ്യം അധികാരത്തിലെത്തി. നിതീഷിനെ ലാലു മുഖ്യമന്ത്രിയുമാക്കി. അപ്പോഴും മുന്നണിയിലെ വലിയ പാര്‍ട്ടി ആര്‍ജെഡിയായിരുന്നു. പക്ഷേ ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ നിതീഷിനെ ലാലു കൈവിട്ടില്ല. നിതീഷ് മുഖ്യമന്ത്രിയായപ്പോള്‍ ഇളയമകന്‍ തേജ്വസിയെ ലാലു ഉപമുഖ്യമന്ത്രിയാക്കി. മൂത്തവനെ തേജ് പ്രതാപിനെ ആരോഗ്യമന്ത്രിയും. നിതീഷിന്റെ മന്ത്രിസഭയ്ക്ക് ഇരവരും പേരു ദോഷമുണ്ടാക്കുമോ എന്നതായിരുന്നു അന്ന് ഉയര്‍ന്ന ചോദ്യം. മക്കള്‍ രാഷ്ട്രീയം ബിഹാറിനെ വീണ്ടും പിന്നോട്ട് അടിക്കുമോ എന്നും ചര്‍ച്ചയായി. എന്നാല്‍ ഇളയവനാണ് മിടുക്കനെന്നും അവനാണ് തന്റെ രാഷ്ട്രീയ പിന്‍ഗാമിയെന്നുമുള്ള ലാലുവിന്റെ നിരീക്ഷണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയാണ്.
ഉപമുഖ്യമന്ത്രി പദത്തിലെ ആദ്യ ഒരുമാസം തേജസ്വി ഉജ്ജ്വലമാക്കി. എല്ലാവരും നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുന്നു. നിയമസഭയിലെ രാഷ്ട്രീയ ഇടപെടലുകളും മറുപടി നല്‍കുമെല്ലാം തഴക്കം ചെന്ന രാഷ്ട്രീയ നേതാവിനെ പോലെ. സാമൂഹിക ഇടപെടലും അത്യുജ്ജലം. സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് വാളിലെത്തിയ പരാതിയോട് എടുത്ത സമീപനവും കൈയടി നേടി. പരാതിക്കാരന് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുക മാത്രമല്ല, മറിച്ച് പിന്നാക്ക വിഭാഗത്തിലെ എല്ലാവര്‍ക്കും നീതിയെത്തിയെന്ന് ഉറപ്പാക്കാനും തേജസ്വി ശ്രദ്ധിച്ചു. അങ്ങനെ വലിയൊരു സമൂഹത്തിന്റെ ആകുലതകള്‍ക്ക് പരിഹാരമായി.
തുടക്കക്കാരന്റെ പ്രശ്‌നങ്ങള്‍ തേജിലുണ്ട്. എന്നാല്‍ ഒരോ ദിവസവും മെച്ചപ്പെടുകയാണ്. മന്ത്രിപദത്തിലെ ഒരു മാസം കൊണ്ട് ആരോഗ്യവകുപ്പിനെ സമൂലമായി പഠിക്കാന്‍ തേജിനായി. അടിമുടിയുള്ള പരിഷ്‌കാരങ്ങളിലൂടെ അനുജന് പിന്നിലല്ല താനെന്ന് തെളിയിക്കാനാണ് തേജിന്റെയും ശ്രമം. അങ്ങനെ നീതീഷിനെ കടത്തി വെട്ടുന്ന പ്രതിച്ഛായ സൃഷ്ടിക്കലാണ് ലാലുവിന്റെ രണ്ട് മക്കളും നടത്തുന്നത്.
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഇത്രയും വലിയ ഭൂരിപക്ഷം മഹാസഖ്യത്തിന് നല്‍കിയത്. അതുകൊണ്ട് തന്നെ വെറുതെ ഇരിക്കുന്ന പ്രശ്‌നവുമില്ലനിയമസഭയില്‍ ഹൈവേകളുടെ നവീകരണവുമായി ബന്ധപ്പെട്ട് തേജസ്വി നല്‍കിയ മറുപടി ഏവരും ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും ലാലു പുത്രന്മാരുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണ്. കാര്യങ്ങള്‍ പഠിക്കാനും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറാണ്. അതില്‍ ഏറ്റവും ശ്രദ്ധേയനായി മാറുന്നത് ഉപമുഖ്യമന്ത്രിയാണെന്ന് പറയാനും ഉദ്യോഗസ്ഥര്‍ക്ക് മടിയില്ല. ബിഹാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള തേജ്വസിയുടെ പ്രവര്‍ത്തനം ആര്‍ജിഡിയെ ബീഹാര്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (1 hour ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (1 hour ago)

പിണറായി രാജി വയ്ക്കും..?!  (1 hour ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (2 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (5 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (5 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (5 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (6 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (6 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (6 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (6 hours ago)

Malayali Vartha Recommends