മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ബൈക്കുകള്‍ക്കും ഓട്ടോകള്‍ക്കുമുള്ള നിരോധനം ഇന്നു മുതല്‍ നിലവില്‍

മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ബൈക്കുകള്‍ക്കും ഓട്ടോകള്‍ക്കുമുള്ള നിരോധനം ചൊവ്വാഴ്ച മുതല്‍ നിലവില്‍. പാതയില്‍ അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റിയുടെ പുതിയ തീരുമാനം.
ട്രാക്ടറുകള്‍, മള്‍ട്ടി ആക്‌സില്‍ ഹൈഡ്രോളിക് ട്രെയിലര്‍ വാഹനങ്ങള്‍ എന്നിവക്കും നിരോധനമുണ്ട്. ഇത്തരം വാഹനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വിസ് റോഡിലൂടെയാണ് സഞ്ചരിക്കേണ്ടത്.
സര്‍വിസ് റോഡിലൂടെയുള്ള വാഹനങ്ങള്‍ക്ക് നിലവില്‍ ടോള്‍ നല്‍കേണ്ട. ബിഡദി, രാമനഗര, ചന്നപടണ, മദ്ദൂര്‍, മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലാണ് സര്‍വിസ് റോഡില്‍ നിന്ന് അതിവേഗപാതയിലേക്ക് പ്രവേശിക്കാനുള്ള ഇടനാഴികളുള്ളത്.
ബംഗളൂരുവില്‍ നിന്ന് മലബാറിലേക്കുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്ന അതിവേഗപാതയില്‍ ബിഡദിയിലും ശ്രീരംഗപട്ടണയിലുമാണ് ടോള്‍ ബൂത്തുകളുള്ളത്.
" f
https://www.facebook.com/Malayalivartha



























