തമിഴ്‌നാട്ടില്‍ ഗുണ്ടാസംഘത്തിലെ രണ്ടു പേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.... കൊടുംക്രിമിനലുകളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ്

തമിഴ്‌നാട്ടില്‍ ഗുണ്ടാസംഘത്തിലെ രണ്ടു പേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. കൊടുംക്രിമിനലുകളായ വിനോദ്, രമേശ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ മൂന്നോടെ ചെന്നൈയ്ക്കു പുറത്തുള്ള ഗുഡുവാഞ്ചേരിയിലാണ് സംഭവം നടന്നത്.
ഗുഡുവാഞ്ചേരിയില്‍ നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് പിടിച്ചെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിക്കാനായി ശ്രമിച്ചപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിയുതിര്‍ത്തതാണെന്നും പൊലീസ് .
വാഹനം പരിശോധിക്കണമെന്നും പുറത്തിറങ്ങണമെന്നും സംഘത്തോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പൊലീസിനെ ആക്രമിച്ചു. പൊലീസിനു നേര്‍ക്ക് സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ സമയം സംഘത്തിലെ രണ്ടു പേര്‍ക്കു നേരെ പൊലീസ് വെടിയുതിര്‍ത്തു. അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് .
കൊല്ലപ്പെട്ട രണ്ടു പേരും നിരവധി കൊലപാതക കേസുകളിലും ആക്രമണ കേസുകളിലും പ്രതികളാണെന്നും പൊലീസ് . ആക്രമണത്തിനിടെ ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കും പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























