മുന്‍കാമുകിയെ ബലാത്സംഗം ചെയ്ത സംഭവം... യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; നൃത്ത അദ്ധ്യാപകനും സുഹൃത്തും അറസ്റ്റില്‍

മുന്‍കാമുകിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നൃത്ത അദ്ധ്യാപകനും സുഹൃത്തും അറസ്റ്റില്‍. ബംഗളുരുവിലെ നൃത്താദ്ധ്യാപകനായ ആന്‍ഡി ജോര്‍ജ്, സന്തോഷ് ശശികുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ യുവാവും സുഹൃത്തുക്കളും ബ്ലാക്ക് മെയില്‍ ചെയ്തതായും പരാതിയില്‍ പറയുന്നു.
രണ്ടുവര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെയാണ് യുവതി ആന്‍ഡി ജോര്‍ജുമായി പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. ഇതിനിടെ പലതവണ ജോര്‍ജ് യുവതിയെ വീട്ടില്‍ കൊണ്ടുപോയിരുന്നു. അടുത്തിടപഴകിയ സമയത്ത് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി യുവതി പറയുന്നു. 2021ല്‍ യുവതി പ്രണയത്തില്‍ നിന്ന് പിന്‍മാറി. തുടര്‍്‌ന് സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്തതായി യുവതി പറഞ്ഞു. തന്റെ സ്വകാര്യദൃശ്യങ്ങള്‍ അയാളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും യുവതി പറയുന്നു.
സുഹൃത്തുക്കളുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളും ജോര്‍ജ് വീഡിയോയില്‍ പകര്‍ത്തി. യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി ജോര്‍ജ് സുഹൃത്തുക്കളില്‍ നിന്ന് 5000 രൂപ വാങ്ങുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇവരുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചതിന് പിന്നാലെ ജോര്‍ജ് ഇന്‍സ്റ്റാഗ്രാം വഴി യുവതിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.
https://www.facebook.com/Malayalivartha



























