അപകീര്‍ത്തി കേസില്‍ താന്‍ മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.....സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലായിരുന്നു നിലപാട് വ്യക്തമാക്കിയത്

അപകീര്‍ത്തി കേസില്‍ താന്‍ മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലായിരുന്നു നിലപാട് വ്യക്തമാക്കിയത്. പരാതിക്കാരനായ ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിക്കെതിരെ ഗുരുതര ആരോപണവും ഉന്നയിക്കുകയുണ്ടായി.
പരാതിക്കാരന്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നു, തന്നെ മാപ്പ് പറയാനായി നിര്‍ബന്ധിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ രാഹുല്‍, സുപ്രീം കോടതിയെ അറിയിച്ചു. മാത്രമല്ല കീഴ്‌ക്കോടതി വിധികള്‍ക്കെതിരെയും എതിര്‍ സത്യവാങ്മൂലത്തില്‍ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു.
കീഴ്‌കോടതി നടപടികള്‍ മുന്‍ക്കാല സുപ്രിം കോടതി വിധികള്‍ക്ക് വിരുദ്ധമെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയത്. കേസ് പരിഗണിക്കാനായി രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാഹുല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് ധാര്‍ഷ്ട്യമെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ പൂര്‍ണേഷ് മോദി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് രാഹുല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha



























