കണ്ണീര്‍ക്കാഴ്ചയായി... ബെംഗളൂരുവില്‍ പ്ലഗ്ഗില്‍ കുത്തിയിരുന്ന മൊബൈല്‍ ചാര്‍ജറില്‍ കടിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റു മരിച്ചു

ബെംഗളൂരുവില്‍ പ്ലഗ്ഗില്‍ കുത്തിയിരുന്ന മൊബൈല്‍ ചാര്‍ജറില്‍ കടിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റു മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറിലാണ് സംഭവം നടന്നത്. സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകളാണ് മരിച്ചത്.
മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്ന് വേര്‍പെടുത്തിയ ശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നതാണ് അപകടത്തിനു കാരണമായത്. ചേച്ചിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ക്കിടെയായിരുന്നു അപകടം. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha



























