കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് അരവിന്ദ് കെജ്‌രിവാള്‍... പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി ജനതയെ പിന്നിലൂടെ കുത്തുകയാണെന്ന് കെജ്‌രിവാള്‍

സുപ്രീം കോടതിയുടെ ഓര്‍ഡിനന്‍സിനെതിരായ ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി ജനതയെ പിന്നിലൂടെ കുത്തുകയാണെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. ഡല്‍ഹിയിലെ പൊതുജനത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന പ്രസംഗമാണ് അമിത് ഷാ ഇന്ന് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിന്റെ ആവശ്യകതയെ പിന്തുണയ്ക്കുന്ന യാതൊന്നും പ്രസംഗത്തില്‍ ഉന്നയിക്കാന്‍ അമിത് ഷായ്ക്കായില്ല. ചെയ്യുന്നത് തെറ്റാണെന്ന് ബോദ്ധ്യമുണ്ടായിട്ടും അദ്ദേഹം സഭയില്‍ വിഡ്ഢിത്തം വിളമ്പുകയായിരുന്നു എന്നും കെജ്‌രിവാള്‍ തുടര്‍ന്നു.
അതേസമയം വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വിവാദമായ ഡല്‍ഹി സര്‍വീസസ് ബില്‍ ഇന്ന് ലോക്‌സഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയത്. പിന്നാലെ തന്നെ പ്രതിപക്ഷ എം പി മാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. വാക് ഔട്ടിന് മുന്‍പായി ബില്ലിന്റെ പകര്‍പ്പ് കീറി വലിച്ചെറിഞ്ഞ ആംആദ്മി എം പി സുശീല്‍ കുമാര്‍ റിങ്കുവിന് ഈ സമ്മേളനകാലയളവിലേയ്ക്ക് സസ്‌പെന്‍ഷനും നേരിടേണ്ടി വന്നു.
ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിനെ ആഭ്യന്തരമന്ത്രി അമിത് ഷാ ന്യായീകരിച്ചു. ബില്‍ രാജ്യസഭയിലും പാസാകുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്താല്‍ നിലവിലെ ഓര്‍ഡിനന്‍സിന് പകരമുള്ള നിയമമായി ഇത് മാറും.
https://www.facebook.com/Malayalivartha



























