ആറ് സാക്ഷികളെ കൂടി വിസ്തരിക്കണം.... നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി ചോദിച്ച് വിചാരണക്കോടതി.... വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ഇന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാനായി എട്ടു മാസം കൂടി സമയം ചോദിച്ച് എറണാകുളത്തെ വിചാരണക്കോടതി .ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യം ഇന്ന് പരിഗണിക്കും.
2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണം. ആറ് സാക്ഷികളെ കൂടി വിസ്തരിക്കണം. ഇതിന് മാത്രം മൂന്ന് മാസം വേണ്ടിവരും.
അന്തിമ വാദം കേള്‍ക്കല്‍ അടക്കം പൂര്‍ത്തിയാക്കി അടുത്ത മാര്‍ച്ച് 31ഓടെ വിധി പറയാനാണ് വിചാരണക്കോടതി ലക്ഷ്യമിടുന്നത്. ജൂലായ് 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു മേയ് എട്ടിന് സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശം.
പൊലീസും പ്രോസിക്യൂഷനും വിചാരണനടപടികള്‍ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് വിചാരണക്കോടതി ജഡ്ജി പുതിയ ആവശ്യമുന്നയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha



























