ഗോവയില്‍ നിന്നും നായക്കുട്ടികളെ സ്വന്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ഇരട്ട നായക്കുട്ടികളെ സ്വന്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗോവയില്‍ സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധി മൂന്നുമാസം പ്രായമായ ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട ഒരു നായയുമായാണ് തിരികെ മടങ്ങിയത്. നോര്‍ത്ത് ഗോവയിലെ മപുസയില്‍ നായക്കൂട് നടത്തുന്ന ഷര്‍വാണി പിത്രെയുടെയും ഭര്‍ത്താവ് സ്റ്റാന്‍ലിയുടെയും പക്കല്‍ നിന്നുമാണ് രാഹുല്‍ നായക്കുട്ടിയെ ഏറ്റുവാങ്ങിയത്. വിശേഷ ഇനങ്ങളില്‍പെട്ട ധാരാളം നായകളെ തങ്ങള്‍ വളര്‍ത്തുന്നുണ്ടെന്ന് കേട്ടറിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ബന്ധപ്പെടുകയായിരുന്നുവെന്ന് ഷര്‍വാണി പറയുന്നു.
രാഹുല്‍ ഗോവയില്‍ എത്തുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തിന്റെ ഓഫിസ് ഇവരുമായി ബന്ധപ്പെട്ടിരുന്നു. കുറിയ കാലുകളോടുകൂടിയ ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട രണ്ട് നായക്കുട്ടികളെ ലഭിക്കുമോ എന്ന് അന്വേഷിച്ചു കൊണ്ടായിരുന്നു വിളി എത്തിയത്. നായക്കുട്ടികള്‍ ഉണ്ടെന്ന് അറിയിച്ചെങ്കിലും അവയെ വാങ്ങാനായി രാഹുല്‍ തന്നെ നേരിട്ട് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഷര്‍വാണിയുടെ കുടുംബത്തെ പരിചയപ്പെടുകയും അരമണിക്കൂറോളം രാഹുല്‍ഗാന്ധി ഷെല്‍ട്ടറില്‍ ചെലവഴിക്കുകയും ചെയ്തു.
ഈ സമയമത്രയും നായകളുമായി കളിക്കുകയും അവയെ ഓമനിക്കുകയും ചെയ്യാന്‍ രാഹുല്‍ മറന്നില്ല. ഒടുവില്‍ കൂട്ടത്തിലെ രണ്ട് നായക്കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ വിമാനത്തില്‍ ഒരു വ്യക്തിക്കൊപ്പം ഒരു നായയെ മാത്രമേ അനുവദിക്കൂ എന്നതിനാല്‍ ഇവയില്‍ ഒന്നിനെ മാത്രമാണ് രാഹുല്‍ തന്റെ ഒപ്പം കൊണ്ടുപോയത്. രണ്ടാമത്തേതിനെ അദ്ദേഹത്തിന് അയച്ചുകൊടുക്കുമെന്നും ദമ്പതികള്‍ പറയുന്നു.
https://www.facebook.com/Malayalivartha



























