രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വന്‍ ആശ്വാസമായി സുപ്രീംകോടതി വിധി.... രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭ സെക്രട്ടറിയേറ്റിന് ഇന്ന് വീണ്ടും കത്തു നല്‍കും, അയോഗ്യത നീക്കിയാല്‍ തിങ്കളാഴ്ച രാഹുലിന് സഭാ നടപടികളില്‍ പങ്കെടുക്കാം

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വന്‍ ആശ്വാസമായി സുപ്രീംകോടതി വിധി.... രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭ സെക്രട്ടറിയേറ്റിന് ഇന്ന് വീണ്ടും കത്തു നല്‍കും, അയോഗ്യത നീക്കിയാല്‍ തിങ്കളാഴ്ച രാഹുലിന് സഭാ നടപടികളില്‍ പങ്കെടുക്കാം.
അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ പങ്കെടുക്കാനും സാധ്യതയുണ്ട്. ലോക്‌സഭ സെക്രട്ടറിയേറ്റ് ഇത് നീട്ടിക്കൊണ്ടു പോയാല്‍ വീണ്ടും കോടതിയെ സമീപിക്കാനാണ് ആലോചന. അതേസമയം, അയോഗ്യത നീങ്ങുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയിലും ദേശീയ രാഷ്ട്രീയത്തിലും കരുത്തനായി മാറുന്നു.
മാനനഷ്ടക്കേസില്‍ സൂററ്റ് വിചാരണക്കോടതി നല്‍കിയ പരമാവധി ശിക്ഷയാണ് സ്റ്റേ ചെയ്തത്. എം.പി സ്ഥാനം ഇതോടെ തിരിച്ചുകിട്ടി. ആറു വര്‍ഷ അയോഗ്യതയുടെ കരിനിഴലും മാറി. വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പ് രാഹുലിന്റെ നേതൃത്വത്തില്‍ തന്നെ കോണ്‍ഗ്രസിന് നേരിടാം. പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്കും വീര്യം നല്‍കുന്നതായി വിധി. രാഹുല്‍ വയനാട്ടില്‍ നിന്നു തന്നെ വീണ്ടും ജനവിധി തേടാനാണ് സാധ്യത. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.എസ്. നരസിംഹ,സഞ്ജയ്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സ്റ്റേ.
സൂറത്ത് സെഷന്‍സ് കോടതിയിലാണ് ഇനി വിചാരണ. വിധി വരും വരെ സ്റ്റേ തുടരും. വിധിക്ക് പിന്നാലെ എ.ഐ.സി.സി ആസ്ഥാനത്ത് നൂറുകണക്കിന് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. രാഹുലും പ്രിയങ്കയും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. സത്യമേവ ജയതേയെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
രാഹുലിന്റെ അയോഗ്യത നീക്കാന്‍ ലോക് സഭാ സെക്രട്ടേറിയറ്റ് വേഗത്തില്‍ നടപടിയെടുത്തേക്കും. കേരള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ലഭിച്ചിട്ടും ലക്ഷദ്വീപില്‍ മുഹമ്മദ് ഫൈസലിന്റെ എം.പി സ്ഥാനം പുനഃസ്ഥാപിക്കാതെ രണ്ടു മാസത്തിലേറെ നീട്ടിയത് ആവര്‍ത്തിക്കില്ലെന്നാണ് സൂചനകള്‍. അന്ന് ഫൈസലിന്റെ പരാതി സുപ്രീംകോടതി പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് എം.പി സ്ഥാനം പുനഃസ്ഥാപിക്കുകയായിരുന്നു.
മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ ചര്‍ച്ച തുടങ്ങുന്നത് ചൊവ്വാഴ്ചയാണ്. വ്യാഴാഴ്ച പ്രധാനമന്ത്രി മറുപടിയും പറയും. പാര്‍ലമെന്റില്‍ ഈ സമയം രാഹുലിന്റെ സാന്നിദ്ധ്യമാണ് ഏവരും ഉറ്റുനോക്കുന്നത്.
"
https://www.facebook.com/Malayalivartha



























