ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു....കുല്‍ഗാം ജില്ലയിലെ ഹനാന്‍ മേഖലയിലാണ് ഇന്ന് പുലര്‍ച്ചയോടെ ആക്രമണം ഉണ്ടായത്, സൈന്യം തെരച്ചില്‍ തുടരുന്നു

ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. കുല്‍ഗാം ജില്ലയിലെ ഹനാന്‍ മേഖലയിലാണ് ഇന്ന് പുലര്‍ച്ചയോടെ ആക്രമണം ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ രക്ഷിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുന്നു
ശ്രീനഗറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വനമേഖലയിലെ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് പ്രാദേശിക പോലീസില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം ഇവിടെ തിരച്ചില്‍ നടത്തുന്നത്.
കുല്‍ഗാം പോലീസും 34 രാഷ്ട്രീയ റൈഫിള്‍സിന്റെ ജാട്ട് റെജിമെന്റും ചേര്‍ന്നുള്ള സംയുക്ത ദൗത്യം ആയിരുന്നു ഇത്. ഓപ്പറേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജമ്മുകശ്മീര്‍ പോലീസ് .
ഓഗസ്റ്റ് 1 ന് ജമ്മു കശ്മീര്‍ പോലീസും ഇന്ത്യന്‍ സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ കുല്‍ഗാമില്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള ഭീകര സംഘത്തെ പിടികൂടിയിരുന്നു.
"
https://www.facebook.com/Malayalivartha



























