മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി, സി.ബി.ഐ കേസുകളില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല

മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി, സി.ബി.ഐ കേസുകളില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല .ഭാര്യയുടെ മോശം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യാവശ്യം ഉന്നയിച്ചത്.
ഇത് എതിര്‍ത്ത സി.ബി.ഐ, ഭാര്യയുടെ ആരോഗ്യസ്ഥിതി സിസോദിയക്ക് ജാമ്യം നല്‍കാനായി മാത്രം ഗുരുതരമല്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. മോശം രോഗപ്രതിരോധാവസ്ഥയ്ക്ക് 23 വര്‍ഷമായി സിസോദിയയുടെ ഭാര്യ ചികിത്സയിലാണെന്നും പുതിയ കാര്യമല്ലെന്നുമാണ് സി.ബി.ഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഇന്നലെ വിഷയം പരിഗണിച്ചപ്പോള്‍ സി.ബി.ഐയുടെ എതിര്‍പ്പ് സുപ്രീംകോടതി പരിഗണിച്ചു. സെപ്തംബര്‍ നാലിന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇടക്കാല ജാമ്യത്തിന്റെ കാര്യം അന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കി കോടതി.
"
https://www.facebook.com/Malayalivartha



























