പ്രതിപക്ഷം വികസനവിരോധികൾ; അഴിമതിയും കുടുംബാധ്യപത്യവും ഇന്ത്യ വിടണം; അത് ജനങ്ങള്‍ ആഗ്രഹിക്കുന്നു; ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കോൺഗ്രസ് കോടതി വിധി നൽകിയ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് ആയിരിക്കുന്നത്. ഇപ്പോളിതാ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷം വികസനവിരോധികളെന്ന് ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
അഴിമതിയും കുടുംബാധ്യപത്യവും ഇന്ത്യ വിടണം എന്നാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്. അത് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും 'ഇന്ത്യ' സഖ്യത്തെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം തുറന്നടിച്ചിരിക്കുന്നത് .
നേരത്തെയും പ്രധാനമന്ത്രി 'ഇന്ത്യ' സഖ്യത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു . വികസനത്തെ കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ ചിലര്‍ എതിര്‍ക്കുകയാണെന്ന് മോദി പറഞ്ഞു . രാജ്യത്തെ വികസനത്തിലേക്ക് നയിച്ചത്, മുപ്പതു കൊല്ലത്തിനു ശേഷം ഒറ്റപാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ വന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മോദി കൂട്ടുകക്ഷി സര്‍ക്കാരിനുള്ള സാഹചര്യമൊരുക്കരുതെന്ന സന്ദേശവും നല്‍കിയിരിക്കുകയാണ് .
രാജ്യത്തെ ഐക്യം തകര്‍ക്കാന്‍ നോക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിഭജനത്തിന്റെ ദിനമായ ഓഗസ്റ്റ് പതിനാല് ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വീടുകളില്‍ പതാക ഉയര്‍ത്തുന്ന ഹര്‍ഘര്‍ തിരംഗ പരിപാടി ഇത്തവണയും ആചരിക്കാനും അദ്ദേഹം പറഞ്ഞിരിക്കുകയാണ് .
ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെയും രംഗത്ത് വന്നിരുന്നു. ഇന്ത്യ എന്ന് പേരിട്ടത് കൊണ്ട് മാത്രം കാര്യമില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദീനിലും ഇന്ത്യ ഉണ്ട്. ദിശ ബോധമില്ലാത്ത പ്രതിപക്ഷം ആണെന്നും പ്രധാനമന്ത്രി വിമർശിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തിൽ വിമർശനമുന്നയിച്ചത്. അതിനിടയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട് . ഇക്കാര്യം ഇന്ത്യ സഖ്യം ചർച്ച ചെയ്തു
https://www.facebook.com/Malayalivartha



























