രാജ്യത്തെ ത്രസിപ്പിക്കുകയും മുന്നോട്ടുനയിക്കുകയും ചെയ്ത പോരാട്ടങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് വൈക്കം സത്യഗ്രഹമെന്ന് എം എ ബേബി

രാജ്യത്തെ ത്രസിപ്പിക്കുകയും മുന്നോട്ടുനയിക്കുകയും ചെയ്ത പോരാട്ടങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് വൈക്കം സത്യഗ്രഹമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കേരളത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമായി നിലനിര്‍ത്തുന്നതില്‍ വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ച നല്ല ആശയങ്ങള്‍ക്ക് വലിയ പങ്കുണ്ട്. വൈക്കം സത്യഗ്രഹത്തിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനസംസ്‌കൃതി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവന്‍ ഹാളില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ അന്തസ് നിലകൊള്ളുന്നത് ജാതിബോധത്തില്‍ അധിഷ്ഠിതമായല്ലെന്ന് തെളിയിക്കാന്‍ വൈക്കം സത്യഗ്രഹം വഴി സാധിച്ചുവെന്ന് ശൈലജ പറഞ്ഞു. ബിനോയ് വിശ്വം എംപി, എസ് ഗോപാലകൃഷ്ണന്‍, ഡോ. രതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ജസ്റ്റിന്‍ മാത്യു മോഡറേറ്ററായി.
https://www.facebook.com/Malayalivartha



























