രാജ്യം ആകാംക്ഷയോടെ.... രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുമോ? സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കര്‍ എന്തുകൊണ്ടാണ് ദിവസങ്ങള്‍ കടന്നിട്ടും തീരുമാനമെടുക്കാത്തതെന്ന ചോദ്യവുമായി പ്രതിപക്ഷം

രാജ്യം ആകാംക്ഷയോടെ.... രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുമോ? സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കര്‍ എന്തുകൊണ്ടാണ് ദിവസങ്ങള്‍ കടന്നിട്ടും തീരുമാനമെടുക്കാത്തതെന്ന ചോദ്യവുമായി പ്രതിപക്ഷം
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് രാഹുല്‍ ഇന്ന് ലോക്‌സഭയില്‍ എത്തുമോ എന്നത് അറിയാനാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നോ, രാഹുലിന്റെ ഭാഗത്ത് നിന്നോ കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ആകാംക്ഷയേറുന്നു.
അതേസമയം ലോക്‌സഭാ സ്പീക്കര്‍ സുപ്രീംകോടതി ഉത്തരവും പാര്‍ട്ടിയുടെ കത്തും ഇന്ന് പരിശോധിച്ചേക്കുമെന്നാണ് സൂചനകള്‍. സ്പീക്കര്‍ ദില്ലിക്ക് പുറത്ത് യാത്രയിലാണെന്ന് ലോക്‌സഭ വൃത്തങ്ങള്‍ ഇന്നലെ പറഞ്ഞിരുന്നു. മാത്രമല്ല ശനിയും ഞായറും അവധി ദിവസമായിരുന്നതും ചിലര്‍ ചൂണ്ടികാട്ടിയിരുന്നു. അതുകൊണ്ടുതന്നെ രാഹുലിന്റെ ലോക്‌സഭാംഗത്വം അടിയന്തരമായി പുനസ്ഥാപിക്കണമെന്ന കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ച് സ്പീക്കറിന്റെ തീരുമാനത്തിനായി കാത്തിരിക്കുയാണെന്നും വയനാട്ടിലെ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും അത് സ്പീക്കര്‍ തിരിച്ചറിയണമെന്നും കെ സി വേണുഗോപാല്‍ . വയനാട്ടില്‍ എം പി ഫണ്ട് മുടങ്ങി കിടക്കുകയാണ്. രാഹുല്‍ ഉയര്‍ത്തികൊണ്ടുവന്ന പല ജനകീയ പ്രശ്‌നങ്ങളും വയനാട്ടിലുണ്ട് പക്ഷേ എം പി അല്ലാത്തത് കാരണം മീറ്റിങ്ങുകളില്‍ ഒന്നും പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും കെ സി വേണുഗോപാല്‍ .
"
https://www.facebook.com/Malayalivartha



























