നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരില്‍ ഒരാളെ സൈന്യം വെടിവച്ച് കൊലപ്പെടുത്തി.... ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരില്‍ ഒരാളെ സൈന്യം വെടിവച്ച് കൊന്നു. മറ്റൊരാള്‍ക്ക് വെടിയേറ്റതായും സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഗാര്‍ഹി ബറ്റാലിയന്‍ ഏരിയയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം നടന്നത്.
രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. വെടിയേറ്റ ഭീകരന് വേണ്ടിയുള്ള തിരച്ചില്‍ സ്ഥലത്ത് പുരോഗമിക്കുന്നു.
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മു കാശ്മീരില്‍ ആക്രമണത്തിന് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ ശ്രമിക്കുന്നതായി രഹസ്യവിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് പൂഞ്ചില്‍ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായിരിക്കുന്നത്.സംഭവത്തിന് പിന്നാലെ നിയന്ത്രണ രേഖയിലും സുപ്രധാന മേഖലകളിലും ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് തുടര്‍ച്ചയായ രണ്ടാമത് നുഴഞ്ഞുകയറ്റ ശ്രമമാണ്. കുപ്വാരയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചത് ഞായറാഴ്ചയാണ്. നുഴഞ്ഞുകയറ്റ മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രദേശത്ത് പൊലീസും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തിയിട്ടുണ്ടായിരുന്നു.
" f
https://www.facebook.com/Malayalivartha



























