അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി....

സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചു... രാഹുല്‍ ഗാന്ധി വീണ്ടും എംപി....വിജ്ഞാപനം പുറത്തിറക്കി ലോക്‌സഭ.അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്.
രാഹുല്‍ ഗാന്ധി വീണ്ടും എംപി. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചു. ലോക്‌സഭ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രാഹുല്‍ ഇന്ന് തന്നെ പാര്‍ലമെന്റിലേക്ക് എത്തിയേക്കും.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്‌ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചത്.
അപകീര്‍ത്തി കേസില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് മേയില്‍ വയനാട് എംപിയായ രാഹുലിനെ അയോഗ്യനാക്കിയത്. ഈ വിധി വെള്ളിയാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. 134 ദിവസത്തിന് ശേഷമാണ് രാഹുലിന് ലോക്സഭാ അംഗത്വം തിരിച്ച് കിട്ടുന്നത്.അയോഗ്യത മാറിയതോടെ ഇന്നുതന്നെ രാഹുല്‍ പാര്‍ലമെന്റിലെത്തുമെന്നാണ് സൂചന.
ഡിജിറ്റല്‍ ഒപ്പുള്ള സുപ്രീംകോടതിയുടെ സര്‍ട്ടിഫൈഡ് വിധിപ്പകര്‍പ്പുള്‍പ്പെടെയുള്ള അപേക്ഷ കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കറുടെ ജോയിന്റ് സെക്രട്ടറിക്ക് നേരിട്ട് കൈമാറിയിരുന്നു.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കു ലോക്‌സഭ നീക്കിവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























