Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

തമിഴ് , ഹിന്ദി ഭാഷ വിവാദം തമിഴ്‌നാട്ടിന്റെ സ്വാഭാവി പ്രാദേശി വികാരത്തെ ആളിക്കത്തിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ്. പാര്‍ലമെന്റെ തിരഞ്ഞെടുപ്പിന് കളമൊരുക്കാനായി അണ്ണാമലൈ നടത്തുന്ന പദയാത്രയില്‍ വരും ദിവസങ്ങളില്‍ തീപ്പൊരി വിവാദങ്ങള്‍ കടന്നു വരാനാണ് സാധ്യത

07 AUGUST 2023 07:32 PM IST
മലയാളി വാര്‍ത്ത

തമിഴ് , ഹിന്ദി ഭാഷ വിവാദം തമിഴ്‌നാട്ടിന്റെ സ്വാഭാവി പ്രാദേശി വികാരത്തെ ആളിക്കത്തിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ്. പാര്‍ലമെന്റെ തിരഞ്ഞെടുപ്പിന് കളമൊരുക്കാനായി അണ്ണാമലൈ നടത്തുന്ന പദയാത്രയില്‍ വരും ദിവസങ്ങളില്‍ തീപ്പൊരി വിവാദങ്ങള്‍ കടന്നു വരാനാണ് സാധ്യത. അണ്ണാമലൈ സ്റ്റാലിനെതിരെ നടത്തുന്ന പോരാട്ടം കനത്തു കൊണ്ടിരിക്കുകയാണ്. എ ഐ ഡി എം കെ പാര്‍ട്ടിയെ പൂര്‍ണ്ണമായും തകര്‍ത്തു കൊണ്ട് ഡിഎംകെയ്ക്ക് ബദലാകനാണ് ബിജെപി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത. അതുകൊണ്ടാണ് സ്റ്റാലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും കണ്ണുപൂട്ടി എതിര്‍ക്കുകയെന്ന നയത്തിലേയ്ക്ക് ബിജെപി എത്തി നില്ക്കുന്നത്. അതിന് യാതൊരുമിടിയുമില്ലാത്തബിജെപി  സംസ്ഥാന ഘടകം പ്രസിഡന്റ് അണ്ണാമലൈ ഇറങ്ങി പുറപ്പെട്ടിരിക്കുകയുമാണ്.

എതിര്‍പ്പില്ലാതെ എല്ലാവരും ഹിന്ദി സ്വീകരിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനം മറ്റ ഭാഷകള്‍ സംസാരിക്കുന്നവരെ ഹിന്ദിക്ക് അടിമകളാക്കാനുള്ള സ്വേച്ഛാധിപത്യ ശ്രമമാണെന്നും തമിഴ്‌നാട് ഒരു പാവ സംസ്ഥാനമല്ലെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഹിന്ദിതമിഴ് ഭാഷാ വിവാദത്തില്‍ ഡിഎംകെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈ തിരിച്ചടിച്ചതോടെ തമിഴ്‌നാട്ടിലെ അങ്കത്തിനും തുടക്കമായി.സ്റ്റാലിന് ഹിന്ദിയോ ഇംഗ്ലിഷോ അറിയില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് അമിത് ഷാ പറഞ്ഞത് എന്താണെന്ന് മനസ്സിലായിട്ടുമില്ല. തമിഴ്- ഹിന്ദി ഭാഷകളെവച്ച് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുയാണ് ഡിഎംകെ. സ്റ്റാലിനും കൂട്ടാളികള്‍ക്കും മറ്റൊന്നിനെ കുറിച്ചും സംസാരിക്കാനില്ലാത്തതിനാലാണ് എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുക പോലും ചെയ്യാത്ത പ്രസ്താവനയില്‍ അഭിപ്രായം പറയുന്നത്.''- അണ്ണാമലൈ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്ന് അമിത് ഷാ വ്യക്തമായി പറഞ്ഞെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി സമ്മേളനത്തില്‍, മന്ദഗതിയിലാണെങ്കിലും എതിര്‍പ്പില്ലാതെ എല്ലാവരും ഹിന്ദിയെ അംഗീകരിക്കണമെന്ന് അറിയിച്ചിരുന്നു. ഹിന്ദി മറ്റു ഭാഷകളുമായി മത്സരത്തിലല്ലെന്നും എല്ലാ ഇന്ത്യന്‍ ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യം കരുത്താര്‍ജിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഹിന്ദി സ്വീകരിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനം മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരെ ഹിന്ദിക്ക് അടിമകളാക്കാനുള്ള സ്വേച്ഛാധിപത്യ ശ്രമമാണെന്ന് സ്റ്റാലിന്‍ തിരിച്ചടിച്ചു. തമിഴ്‌നാട്ടില്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ പാരമ്പര്യത്തെക്കുറിച്ചു തേനൂറുന്ന വാക്കുകള്‍ പറയുന്ന അമിത് ഷാ ഡല്‍ഹിയില്‍ പോയാല്‍ വാക്കുകളില്‍ വിഷം പുരട്ടുകയാണെന്നും ഇതു ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നുമാണ് സ്റ്റാലിന്‍ പറഞ്ഞത്. 1965ലെ ഭാഷാ വിപ്ലവം പുനഃസൃഷ്ടിക്കരുതെന്ന മുന്നറിയിപ്പും സ്റ്റാലിന്‍ നല്‍കിയിട്ടുണ്ട്.

ഇഡിയെ ഇറക്കി റെയ്ഡുകള്‍ നടത്തിയും മന്ത്രിമാരെ ജയിലിലടച്ചും ബിജെപി തമിഴ്‌നാട്ടില്‍ കൊടിപാറിക്കുകയാണ്. എന്നാല്‍ ഇതെല്ലാം രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിനുള്ള തന്ത്രമാണെന്ന് വരുത്തി തീര്‍ക്കാനായി സ്‌ററാലിന്‍ സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ ജനകീയ പദ്ധതികള്‍ അവതരിപ്പിക്കുകയാണ്. രണ്ട് മന്ത്രമാരെ നിലവില്‍ ഇഡി വലയിലാക്കിയെങ്കിലും ഇനിയും പലരും കുടുങ്ങുമെന്നു തന്നെയാണ് അണ്ണാമലൈ പറയുന്നത്. രാമേശ്വരത്ത് നിന്നാരംഭിച്ച പദയാത്ര സമാപിക്കുമ്പോള്‍ ചെന്നൈയില്‍ ഒരു മന്ത്രി പോലുമുണ്ടാകില്ലെന്നാണ് അണ്ണാമലൈ അടിച്ചു വിടുന്നത്. എന്നാല്‍ തമിഴ് വികാരം ആളിക്കത്തിച്ച് ദ്രാവിഡ രാ്ഷ്ട്രീയത്തെ മുറുകെ പിടിക്കാന്‍ തന്നെയാണ് ഡിഎംകെ തീരുമാനമെന്നറിയുന്നു. ബിജെപി പ്രതികാര നടപടികളുമായി മുന്നേറിയാല്‍ തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളെല്ലാം ഒന്നായി മാറാനുള്ള സാധ്യതയും മുന്നില്‍ കാണുന്നുണ്ട്. സിനിമതാരം വിജയിയെ കളത്തിലിറക്കാന്‍ ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഏതുവിധത്തിലും തമിഴ്‌നാട്ടില്‍ നിന്ന് പരമാവധി സീറ്റ് പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളിലൂടെയാണ് ബിജെപി നേതൃത്വം കടന്നു പോകുന്നത്. അതിന്റെ ഭാഗമായാണ് സ്റ്റാലിനെ വ്യക്തിപരമായി കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends