തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ടയില്‍ വാഹനാപകടത്തില്‍ ആറ് മരണം.... പത്ത് പേര്‍ക്ക് പരുക്ക്, മണലുകയറ്റി വന്ന ടിപ്പര്‍ ലോറിയാണ് ചെങ്കല്‍പ്പെട്ട ദേശീയ പാതയില്‍ അപകടം ഉണ്ടാക്കിയത്

തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ടയില്‍ വാഹനാപകടത്തില്‍ ആറ് മരണം.... പത്ത് പേര്‍ക്ക് പരുക്ക്, മണലുകയറ്റി വന്ന ടിപ്പര്‍ ലോറിയാണ് ചെങ്കല്‍പ്പെട്ട ദേശീയ പാതയില്‍ അപകടം ഉണ്ടാക്കിയത്.
ആറ് പേര്‍ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. രാവിലെയായിരുന്നു അപകടം സംഭവിച്ചത്.
മണലുകയറ്റി വന്ന ടിപ്പര്‍ ലോറിയാണ് ചെങ്കല്‍പ്പെട്ട ദേശീയ പാതയില്‍ അപകടം ഉണ്ടാക്കിയത്. മൂന്ന് ബൈക്കുകളിലായി യാത്ര ചെയ്തിരുന്നവരെയാണ് അമിതവേഗതയിലെത്തിയ ടിപ്പര്‍ ആദ്യം ഇടിച്ച് തെറിപ്പിച്ചത്. ആറും പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
സമീപത്തായി റോഡരികില്‍ ബസ് കാത്തുനില്‍ക്കുന്നവരെയും നിയന്ത്രണം വിട്ട ലോറി ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ചെങ്കല്‍പ്പേട്ട മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.അപകടം ഉണ്ടായതിന് പിന്നാലെ ടിപ്പര്‍ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
"
https://www.facebook.com/Malayalivartha



























