രാഹുല്‍ ഗാന്ധി ശനിയാഴ്ച കേരളത്തിലെത്തും.... എംപി സ്ഥാനം പുനഃസ്ഥാപിച്ചതിന് ശേഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഗാന്ധി, ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും

രാഹുല്‍ ഗാന്ധി ശനിയാഴ്ച കേരളത്തിലെത്തും. എംപി സ്ഥാനം പുനഃസ്ഥാപിച്ചതിന് ശേഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഗാന്ധി, ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
പൊതു സമ്മേളനത്തില്‍ എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ അദ്ദേഹം കൈമാറും.
ഞായറാഴ്ച മാനന്തവാടിയിലാണ് രാഹുല്‍ ഗാന്ധിയുടെ പരിപാടികള്‍. ഇതിന് ശേഷം അദ്ദേഹം കോടഞ്ചേരിയിലേക്ക് പോകും.
അതേസമയം, അദ്ദേഹം പുതുപ്പള്ളിയിലേക്ക് എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ആകെ മൂന്നോ നാലോ പരിപാടികള്‍ മാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha



























