വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്നവര്‍ക്ക് 10 വര്‍ഷം തടവ്... കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭാരതീയ ശിക്ഷ നിയമത്തിലാണ് ഇതു ഉള്‍പ്പെടുത്തിയത്... വ്യക്തിത്വം മറച്ചുവച്ച് സ്ത്രീകളെ വിവാഹം കഴിക്കുക,.. വിവാഹമോ ജോലിക്കയറ്റമോ വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കുക തുടങ്ങിയവ 10 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റങ്ങളാണെന്ന് അമിത് ഷാ

വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്നവര്‍ക്ക് 10 വര്‍ഷം തടവ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭാരതീയ ശിക്ഷ നിയമത്തിലാണ് ഇതു ഉള്‍പ്പെടുത്തിയത്.
വ്യക്തിത്വം മറച്ചുവച്ച് സ്ത്രീകളെ വിവാഹം കഴിക്കുക, വിവാഹമോ ജോലിക്കയറ്റമോ വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കുക തുടങ്ങിയവ 10 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റങ്ങളാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസുകള്‍ കോടതിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഐപിസിയില്‍ വ്യവസ്ഥകളുണ്ടായിരുന്നില്ല.മാത്രമല്ല ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം പീഡനമല്ല എന്നുംനിയമം ഉണ്ടായിരുന്നു ..എന്നാൽഇപ്പോൾ കഥമാറി..ഇനി അതെല്ലാം പത്തുവർഷം തടവ് ലഭിക്കുന്ന കുറ്റമാണ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്രിമിനൽ നിയമം സമഗ്രമായി പരിഷ്കരിക്കുന്ന സുപ്രധാന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ മൂന്നു ബില്ലുകൾ അവതരിപ്പിച്ചത്.ബ്രിടീഷുകാരുടെ കാലം മുതൽ തുടർന്ന് പോരുന്ന മൂന്നു നിയമങ്ങൾക്കാണ് മാറ്റം വരാൻ പോകുന്നത് .
രാജ്യത്തെ പൗരൻ ഒരു കുറ്റം ചെയ്‌താൽ ആ കുറ്റം എന്താണെന്നും ശിക്ഷ എന്താണെന്നും വ്യക്തമാക്കുന്നതാണ് 1872 ൽ പാസ്സാക്കിയ IPC അല്ലെങ്കിൽ ഇന്ത്യൻ പീനൽ കോഡ്. ഇതുവരെ ഈ നിയമത്തിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആത്യന്തികമായി കഴിഞ്ഞ 75 വശമായി ഇന്ത്യ പിന്തുടരുന്നത് ഇന്ത്യൻ പീനൽ കോഡ് നിയമനാണ് ആയിരുന്നു . ഈ നിയമംത്തിൽ ഇനി അടിമുടി മാറ്റങ്ങൾ വരുന്നു .
IPC യുടെ പുതിയ പേര് ഭാരതീയ ന്യായ സംഹിത2023 എന്നാണു ഇനി അറിയപ്പെടുന്നത് .രാജ്യത്തെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്നും ഇത് പൊളിച്ചെഴുതേണ്ടത് ആവശ്യമാണെന്നും അവകാശപ്പെട്ടുകൊണ്ടാണ് അമിത് ഷാ പാര്‍ലമെന്റില്‍ പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്.ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഐ പി സി അടക്കമുള്ള നിയമങ്ങൾ കൊണ്ടുവന്നത്. ശിക്ഷിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു അത്, അല്ലാതെ നീതി നൽകാനുള്ളതല്ല. ഇന്ത്യൻ പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണ് പുതിയ നിയമങ്ങൾ. ശിക്ഷിക്കുകയല്ല, നീതി ലഭ്യമാക്കുക എന്നതായിരിക്കും ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി.
IPC യിൽ ഇപ്പോഴുള്ള 511 വകുപ്പുകൾക്ക് പകരം ഭാരതീയ ന്യായ സംഹിത2023 ൽ ഇനി ഉണ്ടാകുന്നത് 356 വകുപ്പുകൾ ആയിരിക്കും ..175 വകുപ്പുകൾ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.
അടുത്തത് CRPC അഥവാ ക്രിമിനൽ prodedure കോഡ് ആണ് . അതായത് കുറ്റം ചെയ്‌താൽ അയാൾക്ക് ശിക്ഷ കൊടുക്കേണ്ട നടപടി ക്രമങ്ങൾ എന്നിവ . ഇത് 1973-ൽ നിയമമാക്കുകയും 1974 ഏപ്രിൽ 1-ന് നിലവിൽ വരികയും ചെയ്തു. ഇത് കുറ്റകൃത്യങ്ങളുടെ അന്വേഷണം , കുറ്റവാളികളെന്ന് സംശയിക്കുന്നവരെ പിടികൂടൽ, തെളിവ് ശേഖരണം , കുറ്റാരോപിതനായ വ്യക്തിയുടെ കുറ്റമോ നിരപരാധിത്തമോ തെളിയിക്കൽ എന്നിവയെല്ലാം ഇതിൽ വരുന്നു . ഇത് ഇനിമുതൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നായി മാറും . അടുത്ത indian evidence ആക്ട് അല്ലെങ്കിൽ ഇന്ത്യൻ തെളിവ് നിയമം ആണ് ..ഇത് 1872 ലാണ് ബ്രിടീഷുകാർ കൊണ്ട് വന്നത് , ഇത് ഇനിമുതൽ തെളിവു നിയമം ഭാരതീയ സാക്ഷ്യ അധി നിയമം എന്നിങ്ങനെയാകും. 19-ാം നൂറ്റാണ്ട് മുതലുള്ള പഴയ നിയമങ്ങൾ ഗുലാമിയുടെ (അടിമത്വത്തിന്റെ) പ്രതീകമായിരുന്നു' എന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
IPC യിൽ നിയമങ്ങൾ കുറഞ്ഞെങ്കിലും CRPC യിലും തെളിവ് നിയമത്തിലും വകുപ്പുകൾ കൂടിയിട്ടുണ്ട് . ഈ മൂന്നു നിയമനകളും പൂർണമായും ഭാരതീയ വൽക്കരിക്കുന്നുണ്ട് . അതിനനുസരിച്ച് പുതിയ കൂട്ടിച്ചേർക്കലുകളും അഴിച്ചുപണികളും നടത്തുന്നുണ്ട് .
പുതിയ ബില്ലുകൾ അനുസരിച്ച് രാജ്യദ്രോഹ നിയമം എന്നത് പൂർണമായും മാറ്റി എന്നാൽ അതേസമയം, രാജ്യദ്രോഹ നിയമം (ഐപിസിയുടെ 124 എ വകുപ്പ്) ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന നിയമങ്ങളായി പുതിയ സംഹിതയില്‍ മാറ്റുമെന്നാണ് റിപ്പോർട്ട്. 'ആരെങ്കിലും, മനഃപൂര്‍വ്വം അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് വാക്കുകളിലൂടെ, സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ, ഇലക്ട്രോണിക് ആശയവിനിമയം വഴി അല്ലെങ്കില്‍ സാമ്പത്തിക മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍ ജീവപര്യന്തം തടവോ ഏഴ് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും'..പുതിയ ബില്ലിന്റെ സെക്‌ഷൻ 150ൽ രാജ്യത്തിനെതിരായ കുറ്റങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമങ്ങൾക്കു പുതിയ ബിൽ പ്രധാന്യം നൽകുന്നതായി അമിത് ഷാ വിശദീകരിച്ചു.. പുതിയ നിയമത്തിന്റെ 70 -)o വകുപ്പു പ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ വധശിക്ഷ, കൂട്ടബലാത്സംഗ കേസുകളിൽ 20 വർഷം ജയിൽ ശിക്ഷ നൽകൽ തുടങ്ങിയവയും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 69 -)മത്തെ വകുപ്പുപ്രകാരം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചാൽ 10 വർഷം അകത്തു കടക്കേണ്ടി വരും. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെങ്കിലും ഇനി മുതൽ നിയമത്തിൻറെ പഴുതിലൂടെ രക്ഷപ്പെടാൻ കഴിയില്ല. ലിവിങ് together എന്ന ഉമ്മാക്കി വേലയൊന്നും നടക്കില്ല എന്നർത്ഥം .
വിവാഹേതര ബന്ധം, സ്വവർഗ ബന്ധം തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകളും ബില്ലിൽ നിന്നൊഴിവാക്കി. സുപ്രധാന വിധികളിലൂടെ ഭരണഘടനാവിരുദ്ധമെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കേന്ദ്ര നീക്കം. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന 497–ാം വകുപ്പും സ്വവർഗബന്ധം കുറ്റകരമാക്കുന്ന 377–ാം വകുപ്പും ഭരണഘടനാ വിരുദ്ധമെന്നായിരുന്നു സുപ്രീം കോടതി വിധി.
അതിനിടെ 18 വയസ്സിനു മുകളിലുള്ള സ്വന്തം ഭാര്യമായുള്ള ലൈംഗികബന്ധം, ലൈംഗിക പ്രവൃത്തികൾ എന്നിവ പീഡനപരിധിയിൽ വരില്ലെന്ന വ്യവസ്ഥ പുതിയ ബില്ലിലും നിലനിർത്തി.
പുതിയ ബിൽ അംഗീകരിക്കപ്പെട്ടാൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ വകുപ്പുകൾ ശിക്ഷാനിയമത്തിൽ ഇനി ഒറ്റ അധ്യായനത്തിനു കീഴിലാകും. ബില്ലിലെ 5–ാം അധ്യായത്തിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, അക്രമം, വിവാഹവുമായി ബന്ധപ്പെട്ടവ, ഗർഭം അലസിപ്പിക്കൽ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ അധ്യായം. നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പല അധ്യായങ്ങളിലാണ് ഈ വകുപ്പുകൾ നിലവിൽ ഉള്ളത്.
ആൾക്കൂട്ട കൊലപാതക കേസുകളിൽ വധശിക്ഷ നടപ്പാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായും ഷാ അറിയിച്ചു
https://www.facebook.com/Malayalivartha



























