കേരളത്തിന്റെ ആവശ്യം തള്ളി.... ഓണക്കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കു വര്‍ധനവു നിയന്ത്രിക്കാന്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍...

കേരളത്തിന്റെ ആവശ്യം തള്ളി....ഓണക്കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കു വര്‍ധനവു നിയന്ത്രിക്കാന്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍.
കമ്പനികള്‍ക്കാണ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരമെന്നു വ്യക്തമാക്കി കേന്ദ്രം. നിരക്കു കുറയ്ക്കാനായി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടായിരുന്നു. ഈ കത്തിനു സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നല്‍കിയ മറുപടിയിലാണ് ഇക്കാര്യത്തിലെ കേന്ദ്ര നിലപാട് വ്യക്തമാക്കിയത്.
ഓണ സമയത്ത് മറ്റുള്ള സമയത്തേക്കാള്‍ 9.77 ശതമാനം വര്‍ധനവ് മാത്രമേയുള്ളു. ഡൈനാമിക് പ്രസിങ് രീതിയായതിനാല്‍ യാത്രക്കാര്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ ഇക്കാര്യത്തില്‍ മാര്‍ഗമുള്ളു.
ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ അനുവദിക്കുന്നതെന്നും മറുപടിയില്‍ വ്യക്തമാക്കി മന്ത്രി .
അമിത വിമാന യാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങള്‍ക്കനുസരിച്ച് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 30നാണ് മുഖ്യമന്ത്രി കത്തയച്ചത്. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാന കമ്പനികള്‍ക്കാണെന്നു മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha



























