പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 1437 കിലോമീറ്റര്‍ ദൂരത്ത്; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ 11.30നും 12.30നും ഇടയിൽ; ഇതോടെ പേടകം ചന്ദ്രനോട് കൂടുതല്‍ അടുക്കും; 16നാണ് പേടകം ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുന്നത്

ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ 11.30നും 12.30നും ഇടയ്ക്കാകും. ഇതോടെ പേടകം ചന്ദ്രനോട് കൂടുതല്‍ അടുക്കും. 16നാണ് പേടകം ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുന്നത്. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 1437 കിലോമീറ്റര്‍ ദൂരത്താണ്. അതിനിടെ റഷ്യയുടെ ചാന്ദ്ര പേടകം ലൂണ 25 ഉം ചദ്രയാന്റെ ഒപ്പമെത്തിയിട്ടുണ്ട് .രണ്ടും ഒപ്പത്തിനൊപ്പം ദക്ഷിണ ധ്രുവത്തിലിറങ്ങുമ്പോള്‍ ആദ്യമിറങ്ങുന്ന പേടകം ചരിത്രത്തിന്റെ ഭാഗമാകും.
സോഫ്റ്റ് ലാൻഡിംഗിനായി ചന്ദ്രയാൻ പേടകം തയാറെടുക്കുമ്പോൾ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ തിരക്കേറുകയാണ്. നിലവിൽ നാസയുടെ നാലും ഇന്ത്യയുടെയും കൊറിയയുടെയും ഓരോ ഓർബിറ്റുകളുമാണ് പ്രവർത്തനക്ഷമമായി ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ളത്. ചന്ദ്രയാൻ-1, ജപ്പാന്റെ ഔന എന്നീ ഓർബിറ്റുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ തുടരുന്നുണ്ട്. ആറ് ഓർബിറ്റുകൾക്കൊപ്പം ചന്ദ്രയാൻ-3യും ചേരുകയാണ്. ഏറെക്കുറെ ചന്ദ്രയാൻ-3 സോഫ്റ്റ്‌ലാൻഡിംഗിനായി എത്തുന്ന അതേ ദിനം തന്നെ റഷ്യയുടെ ലൂണ 25 കൂടി ലാൻഡിംഗിനൊരുങ്ങുകയാണ്. ഇതോടെ ഈ പഥത്തിലെത്തുന്ന പേടകങ്ങൾ എട്ടിലേക്കെത്തും
എട്ട് ഉപഗ്രഹങ്ങൾ എന്നത് വലിയ സംഖ്യ അല്ലെങ്കിൽ കൂടി ഭൂമിയെ അപേക്ഷിച്ച മൂന്നിലൊന്ന് വലുപ്പം മാത്രമേ ചന്ദ്രനുള്ളു എന്നത് വെല്ലുവിളി ഉയർത്തുന്നു. കൂടാതെ ഈ ഉപഗ്രഹങ്ങളിൽ പലതും പരസ്പരം മുറിച്ചു കിടക്കുന്ന ഭ്രമണപഥങ്ങളിലാണ് സഞ്ചരിക്കുന്നത്. ഇതിന് പുറമേ വിക്ഷേപണ ശേഷം പ്രവർത്തന കാലാവധി പിന്നിട്ട ഓർബിറ്റുകളും അവയിൽ ചിലതിന്റെ അവശിഷ്ടങ്ങളും ഇതേ ഭ്രമണ മേഖലയിലുണ്ട്. ഇവ ലക്ഷ്യമില്ലാതെ ഇവിടെ ചുറ്റിത്തിരിയുന്നുണ്ട്. ഇതിന് പുറമേ നിരവധി ഉൽക്കകളും ഛിന്നഗ്രഹങ്ങളും ഉൾപ്പെടെ നിരവധി വസ്തുക്കളും ഇതുവഴി കടന്നു പോകുന്നുണ്ട്. അന്തരീക്ഷമില്ലാത്തതിനാൽ തന്നെ ഇവയൊന്നും നശിച്ചു പോകുന്നില്ല. തിരക്ക് വർദ്ധിക്കുന്നതിനാൽ ഐഎസ്ആർഒ നിരവധി മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം പേടകം ഇറക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് കനത്ത വെല്ലുവിളിയാണ് റഷ്യ സൃഷ്ടിച്ചിരിക്കുന്നത്. റഷ്യൻ ദൗത്യം വിജയം കണ്ടാൽ ആ നേട്ടം ഇന്ത്യയ്ക്ക് നഷ്ടമാവും. അങ്ങനെ നോക്കുമ്പോൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയുള്ള ഓട്ടമത്സരത്തിലാണ് ലൂണ-25 ഉം ചന്ദ്രയാൻ 3 ഉം . ഏകദേശം 50 വർഷത്തിന് ശേഷമാണ് റഷ്യയുടെ ലൂണ ചന്ദ്രനിലേക്ക് കുതിക്കുന്നത്
ചന്ദ്രയാൻ-3 ചന്ദ്രന്റെ 150 കിലോമീറ്റർ അകലത്തായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. ഈ സമയം ദീർഘവൃത്താകൃതിയിൽ ഭ്രമണം ചെയ്യുന്ന മറ്റ് ഉപഗ്രഹങ്ങളും പേടകത്തിന്റെ ഭ്രമണപഥം മുറിച്ചു കടന്നാകാം പോകുന്നത്.ഇത്തരം കാര്യങ്ങളെല്ലാം മുന്നിൽ കണ്ടാണ് ഐഎസ്ആർഒ മറ്റ് ഓർബിറ്റുകളുടെ സഞ്ചാരഗതി മനസിലാക്കി പേടകത്തെ നിയന്ത്രിക്കുന്നത്.ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെ ഈ 'തിരക്കിനിടയിൽ' ചന്ദ്രയാൻ-3 എവിടെയും കൂട്ടിയിടിക്കാതെ സഞ്ചരിക്കുന്നത് എങ്ങനെയായിരിക്കും എന്നു ചിന്തിക്കുന്നത് കൗതുകകരമായിരിക്കും
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 മൂന്നു വട്ടം മറ്റ് ഓർബിറ്ററുകളുമായുള്ള കൂട്ടിയിടികൾ ഒഴിവാക്കിയിട്ടുണ്ട് എന്നതിനാൽ ഇസ്രൊ ഇതിനായി വിജയകരമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് ഇതുനു മുൻപും എന്ന് മനസ്സിലാക്കാം
2019 ജൂലൈക്കും സെപ്റ്റംബറിനും ഇടയിലാണ് മൂന്ന് കൊളീഷൻ അവോയ്ഡൻസ് മനുവറുകൾ ( Collision Avoidance Maneuver - CAM ) ചന്ദ്രയാൻ-2വിനു വേണ്ടി ഇസ്രൊ നടത്തിയത്. ചന്ദ്രയാൻ-3യുടെ കാര്യത്തിലും ഇത്തരത്തിൽ ലൂണാർ ട്രാഫിക് അപഗ്രഥിച്ച് വേണ്ട മുൻകരുതലുകൾ ഇസ്രൊ സ്വീകരിച്ചിട്ടുണ്ട്.
കൂട്ടിയിടികൾ ഒഴിവാക്കി ദൗത്യങ്ങൾ പൂർത്തിയാക്കാൻ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രങ്ങളെല്ലാം സഹകരിച്ചു പ്രവർത്തിക്കുണ്ടതുണ്ടെന്ന് ഇസ്രൊ അധികൃതർ പറയുന്നു. ബഹിരാകാശ മാലിന്യങ്ങൾ നിരീക്ഷിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ഏജൻസിയുമായും ഇസ്രൊയും നാസയുമെല്ലാം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്
അതേസമയം, ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നതാണ് റഷ്യയുടെ ലൂണ-25 ദൗത്യം. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക എന്നതാണ് ചന്ദ്രയാൻ മൂന്നിന്‍റെയും ലൂണ-25ന്‍റെയും ലക്ഷ്യം. ഇന്ത്യയുടെ ചന്ദ്രയാൻ-3ഉം സോഫ്റ്റ് ലാൻഡിങ് തയാറെടുക്കുന്ന ആഗസ്റ്റ് 23ന് മുമ്പായി ആഗസ്റ്റ് 21നോ 22നോ റഷ്യയുടെ ലൂണ-25 ലാൻഡിങ്ങിന് ശ്രമിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ചന്ദ്രയാൻ ഇറങ്ങാൻ തീരുമാനിച്ച സ്ഥലത്തിന് കിലോമീറ്ററുകൾ അകലെയായിരിക്കും ലൂണ-25 ഇറങ്ങുക.
800 കിലോഗ്രാം ഭാരമുള്ള ലാൻഡറിനെ ചന്ദ്രനിലിറക്കി ചന്ദ്രന്‍റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയിൽ പഠനം നടത്തുകയാണ് റഷ്യൻ പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ പഠനങ്ങൾക്കുള്ള 31 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും ലാൻഡറിലുണ്ട്. ഇന്ത്യയെ പിന്തള്ളി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകുമോ റഷ്യയെന്ന സസ്‌പെന്‍സ് ആണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും, ലാന്‍ഡിംഗിന്റെ കാര്യത്തില്‍ ഇരു ദൗത്യങ്ങളും വ്യത്യസ്ത പദ്ധതികളുണ്ടെന്നാണ് സ്‌പേസ് ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്.
ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ച ശേഷമായിരിക്കും ചന്ദ്രയാൻ 3 യുടെ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ആഗസ്റ്റ് 17 നായിരിക്കും ഈ നിർണായക ഘട്ടം നടക്കുക. ആഗസ്റ്റ് 23ന് വൈകിട്ട് തന്നെ സോഫ്റ്റ് ലാൻഡിങ്ങ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐ എസ് ആർ ഒ.
കഴിഞ്ഞ മാസം 14ന് ആണ് ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാൻ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം പൂർത്തിയാക്കിയത്. വിക്ഷേപണം വിജയകരമായാൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.ലൂണ-൨൫ ഇതിനു തിരിച്ചടിയാകുമോ എന്നാണു ഇനി അറിയാനുള്ളത്
രണ്ടാഴ്ചയാണ് ചന്ദ്രയാന്‍ 3 ന്റെ കാലാവധി. എന്നാല്‍, ഒരു വര്‍ഷക്കാലം ലൂണ-25 ചന്ദ്രനിലുണ്ടാവും. 31 കിലോഗ്രാം ഭാരമുള്ള ശാസ്ത്രഗവേഷണ ഉപകരണങ്ങള്‍ വഹിക്കുന്ന ലൂണ-25 ആകെ ഭാരം 1.8 ടണ്‍ ആണ്. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിക്കും. തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം അറിയുകയാണ് ലക്ഷ്യം.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് ഒരുക്കിയ ലൂണാര്‍ ലാന്റര്‍ ദൗത്യമാണ് ലൂണാ-25. ലൂണ ഗ്ലോബ് ലാന്റര്‍. നേരത്തെ ലൂണ-ഗ്ലോബ് ലാന്റര്‍ എന്ന് പേരിട്ടിരുന്ന ദൗത്യം പിന്നീട് സോവിയറ്റ് കാലത്തെ ലൂണ ദൗത്യങ്ങളുടെ തുടര്‍ച്ചയാകട്ടെ എന്ന് കരുതി ലൂണ-25 എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ബോകസ്ലാവ്‌സ്‌കി ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങുക. 990-കളില്‍ തന്നെ മറ്റൊരു ചാന്ദ്രദൗത്യത്തിനുള്ള ആലോചനകള്‍ സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയും നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയം ഉള്‍പ്പടെ പലവിധ കാരണങ്ങളാല്‍ അത് വൈകുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറില്‍ വിക്ഷേപണത്തിന് പദ്ധതിയിട്ടിരുന്നുവെങ്കിലും അത് വീണ്ടും വൈകി.
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തങ്ങളുടെ പൈലറ്റ് ഡി ക്യാമറ ലൂണ-25 ല്‍ ഘടിപ്പിച്ച് പരീക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പുമായുള്ള ബന്ധം മുറിഞ്ഞതോടെ ഈ പദ്ധതി ഒഴിവാക്കേണ്ടി വന്നു. ഇത് കൂടാതെ സ്വീഡന്‍ ഒരുക്കിയ ഒരു ഉപകരണവും പേടകത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു. ഇതില്‍നിന്ന് പിന്‍മാറിയ സ്വീഡന്‍ തങ്ങളുടെ ഉപകരണം 2019 ല്‍ വിക്ഷേപിച്ച ചൈനയുടെ ചാങ്ഇ-4 ലാണ് ഘടിപ്പിച്ചത്.
ഇതുവരെ മൂന്ന് രാജ്യങ്ങളാണ് ചന്ദ്രനില്‍ ലാന്റര്‍ ഇറക്കിയിട്ടുള്ളത്. യു.എസും, സോവിയറ്റ് യൂണിയനും ചൈനയുമാണത്. നാലാമത്തെ പേടകം ഇറക്കുന്ന രാജ്യമാവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ് ലൂണ 25. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഒരു ലാന്റര്‍ ചന്ദ്രനില്‍ ഇറക്കാന്‍ ശ്രമിക്കുന്നത്. 2019 ല്‍ ചന്ദ്രയാന്‍ 2 പേടകം ചന്ദ്രനില്‍ ഇറക്കാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഏപ്രിലില്‍ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ ആദ്യ ലാന്റര്‍ ചന്ദ്രനില്‍ ഇറക്കാനുള്ള ജപ്പാന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.
സോവിയറ്റ് വിക്ഷേിപിച്ച 58 ചാന്ദ്ര ദൗത്യങ്ങളില്‍ 18 എണ്ണമാണ് വിജയം കണ്ടിട്ടുള്ളത്. 18-ഓളം ലാന്റര്‍ ദൗത്യങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. എങ്കിലും ആദ്യമായി ചന്ദ്രനില്‍ പേടകമിറക്കിയ (ലൂണ-9- 1966) നേട്ടവും സോവിയറ്റ് യൂണിയനാണ്. ഇങ്ങനെ ചാന്ദ്ര ദൗത്യങ്ങളില്‍ വളരെ വര്‍ഷക്കാലത്തെ അനുഭവ പരിചയം സോവിയറ്റ് യൂണിയനുണ്ട്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ശേഷം ആദ്യമായാണ് റഷ്യ ഒരു ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുന്നത്.. നമ്മുടെ ചന്ദ്രയാൻ ആകുമോ റഷ്യയുടെ ലൂണയാകുമോ ചദ്രന്റെ മണ്ണിൽ ആദ്യം ഇറങ്ങുകയെന്ന സസ്പെൻസ് ഇനിയും ഒരാഴ്ചകൂടി
https://www.facebook.com/Malayalivartha



























