സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ അത് സംഭവിച്ചേക്കാം; ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ഇങ്ങനെ; വിമാനത്താവളങ്ങളിലും, ഡൽഹി മെട്രോ സ്റ്റേഷനുകളിലും എൻഎസ്ജിയുടെ നിരീക്ഷണം കർശനമാക്കി

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടക്കുകയാണ് നമ്മുടെ രാജ്യം. എന്നാൽ മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുക്കി, മെയ്തി വിഭാഗത്തിന്റെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ് വന്നിരിക്കുകയാണ് . അതിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് . പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് കാരണം സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.
മണിപ്പുരിലെ സംഘടനകളില്‍ നിന്നും പ്രതിഷേധം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത് . കുക്കി, മെയ്തി വിഭാഗങ്ങളില്‍ നിന്നും പ്രതിഷേധ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ഡല്‍ഹി അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി.
വിമാനത്താവളങ്ങളിലും, ഡൽഹി മെട്രോ സ്റ്റേഷനുകളിലും എൻഎസ്ജിയുടെ നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് .റെഡ് ഫോർട്ട് പരിസരത്തെ റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ട് പൊലീസ് വാഹനങ്ങളെ തടഞ്ഞു . ഡൽഹിയിൽ മാത്രം 10,000ൽ അധികം പൊലീസുകാരെയും സുരക്ഷാ സേനയെയും സജ്‌ജമാക്കി .
ഡൽഹി അതിർത്തി മേഖലകളിൽ ഉൾപ്പടെ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് സജ്‌ജമാക്കിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന റെഡ് ഫോർട്ട് പരിസരത്ത് കഴിഞ്ഞ മാസം 26-ാം തീയതി മുതൽ തന്നെ പൊതുജനങ്ങൽക്ക് പ്രവേശനം നിഷേധിച്ചു ന്നു. ഇവിടമെല്ലാം തന്നെ എൻഎസ്ജിയുടെ സുരക്ഷാ വലയത്തിലാണ്. ഡെൽഹി മെട്രോ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും കർശന പരിശോധനയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























