വിന്ധ്യഗിരി' യുദ്ധക്കപ്പല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തിന് സമര്‍പ്പിക്കും...ആഗസ്റ്റ് 17-ന് കൊല്‍ക്കത്തയില്‍ വച്ച് നടക്കുന്ന ചടങ്ങിലാണ് 'വിന്ധ്യഗിരി' യുദ്ധക്കപ്പല്‍ ഉദ്ഘാടനം ചെയ്യുന്നത്, രാജ്യത്തിന്റെ പ്രതിരോധ ശേഷി പതിമടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ വിന്ധ്യഗിരി കരുത്താകും

വിന്ധ്യഗിരി' യുദ്ധക്കപ്പല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തിന് സമര്‍പ്പിക്കും. ആഗസ്റ്റ് 17-ന് കൊല്‍ക്കത്തയില്‍ വച്ച് നടക്കുന്ന ചടങ്ങിലാണ് 'വിന്ധ്യഗിരി' യുദ്ധക്കപ്പല്‍ ഉദ്ഘാടനം ചെയ്യുന്നത്.
വിന്ധ്യഗിരി പ്രോജക്ട് 17 എ പദ്ധതിയുടെ ആറാമത്തെ യുദ്ധക്കപ്പലാണിത്. 2019-നും 2022-നും ഇടയിലാണ് ആദ്യ അഞ്ച് കപ്പലുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചിരുന്നത്. എംഡിഎല്ലും ജിആര്‍എസ്ഇയും ചേര്‍ന്നാണ് കപ്പലുകള്‍ നിര്‍മ്മിച്ചത്.
രാജ്യത്തിന്റെ പ്രതിരോധ ശേഷി പതിമടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ വിന്ധ്യഗിരി കരുത്താകും. തദ്ദേശീയമായി സുരക്ഷ ഉറപ്പാക്കും എന്നതിനപ്പുറം ഭാവി മുന്നില്‍ കണ്ടുകൊണ്ട് നാവിക ശക്തി വര്‍ദ്ധിപ്പിക്കുന്ന ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പ്രതീകമായി 'വിന്ധ്യഗിരി' നിലകൊള്ളും.
സ്വാശ്രയ നാവികസേന കെട്ടിപ്പടുക്കുന്നതില്‍ നമ്മുടെ രാജ്യം കൈവരിച്ച അവിശ്വസനീയമായ പുരോഗതിയുടെ ഉചിതമായ തെളിവാണ് വിന്ധ്യഗിരി എന്നും നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രോജക്റ്റ് 17 എ പദ്ധതിയ്ക്ക് കീഴില്‍ മാസഗോണ്‍ ഡോക്ക് ലിമിറ്റഡിന്റെ നാല് കപ്പലുകളും ജിആര്‍എസ്ഇയുടെ മൂന്ന് കപ്പലുകളും നിലവില്‍ നിര്‍മ്മാണത്തിലാണ്.
എല്ലാ യുദ്ധക്കപ്പലുകളും രൂപകല്‍പ്പന ചെയ്യുന്ന ഇന്ത്യന്‍ നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോയാണ് പ്രോജക്റ്റ് 17 എ കപ്പലുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























