നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍...

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാജ്യത്ത് മാസങ്ങള്‍ക്കുള്ളില്‍ ഭരണ മാറ്റം സംഭവിക്കുമെന്നും നീറ്റ് വിരുദ്ധ ബില്‍ പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമാക്കി. നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍.
നീറ്റ് പരീക്ഷയില്‍ രണ്ടാം തവണയും തോറ്റതില്‍ മനംനൊന്ത് പത്തൊന്‍പതുകാരനായ ജഗദീശ്വരന്‍ ജീവനൊടുക്കിയിരുന്നു. മകന്റെ മരണത്തില്‍ മനംനൊന്ത് പിതാവും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
'ജഗദീശ്വരന്റെയും പിതാവ് സെല്‍വശേഖറിന്റെയും വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഇവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ല. നന്നായി പഠിക്കുന്ന മകന്‍ ഡോക്ടറായി കാണാന്‍ അവന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചു. എന്നാല്‍ ഭാഗ്യമുണ്ടായില്ല. ഭയാനകമായ സംഭവമാണിതെന്നും നീറ്റ് പരീക്ഷയെ ചൊല്ലിയുള്ള അവസാന മരണമാകട്ടെ ഇത്.'- സ്റ്റാലിന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























