രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.... രാജ്യതലസ്ഥാനം ത്രിവര്‍ണ്ണശോഭയില്‍, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും

രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.... രാജ്യതലസ്ഥാനം ത്രിവര്‍ണ്ണശോഭയില്‍, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും
രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.... രാജ്യതലസ്ഥാനം ത്രിവര്‍ണ്ണശോഭയില്‍, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും..
ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും സഹമന്ത്രി അജയ് ഭട്ടും പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെയും ചേര്‍ന്ന് സ്വീകരിക്കും. മൂന്ന് സേനാവിഭാഗങ്ങളും ഡല്‍ഹി പൊലീസും പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ചെയ്യും. ഈ വര്‍ഷത്തെ ഏകോപനം നിര്‍വഹിക്കുന്നത് കരസേനയാണ്.
ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തും. പിന്നാലെ ത്രിവര്‍ണപതാകയ്ക്ക് 'രാഷ്ട്രീയ സല്യൂട്ട്' നല്‍കും. വ്യോമസേനയുടെ മാര്‍ക്ക്-കകക ധ്രുവ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ വേദിയില്‍ പുഷ്പങ്ങള്‍ വര്‍ഷിക്കും. ഇതിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് എന്‍സിസി കേഡറ്റുകള്‍ ദേശീയ ഗാനം ആലപിക്കും
77 ആണ്ടുകളിലൂടെ രാജ്യം നടത്തിയ പ്രയാണത്തിന്റെ ചരിത്രമാണ് ഇന്ന് കൊണ്ടാടുന്നത്. അതിന് മാറ്റ് കൂട്ടാന്‍ രാജ്യതലസ്ഥാനം ത്രിവര്‍ണ്ണശോഭയണിഞ്ഞു കഴിഞ്ഞു. ഇതിനായി രാജ്യത്തിന്റെ പ്രധാന കേന്ദ്രമായ റെയ്സിന കുന്നുകള്‍ ത്രിവര്‍ണ്ണ ശോഭയണിഞ്ഞത് സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇതിന് പുറമേ പ്രധാന കെട്ടിടങ്ങള്‍ എല്ലാം തന്നെ ത്രിവര്‍ണ്ണത്തില്‍ തിളങ്ങുന്നു.
തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ 'മീഡിയ ട്രീ' എന്നറിയപ്പെടുന്ന 11 മീറ്റര്‍ ഉയരമുള്ള മെറ്റാലിക് സ്റ്റീല്‍ ടവറാണ് ത്രിവര്‍ണ്ണ ശോഭയില്‍ തിളങ്ങിയ മറ്റൊരു പ്രധാന ആകര്‍ഷണമായുള്ളത്. ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രധാന കേന്ദ്രങ്ങളാണ് ത്രിവര്‍ണ്ണത്തില്‍ ശോഭിക്കുന്നത്. രാജ്യം അതിന്റെ അമൃത കാലത്തിലൂടെ കടന്നുപോകുന്ന സമയത്ത് എത്തുന്ന സ്വാതന്ത്രൃദിനത്തെ ജനങ്ങള്‍ ആഘോഷമായാണ് കാണുന്നത്.
അതേസമയം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കി പൊതുഭരണ വകുപ്പ് . നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ് കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈ കൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദീര്‍ഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതിയും ലഭിക്കത്തക്കവിധമാകണം ദേശീയ പതാക സ്ഥാപിക്കേണ്ടത്.
കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തില്‍ മറ്റു പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുത്. ദേശീയപതാകയേക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ സ്ഥാപിക്കരുത്. പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയപതാക പകലും രാത്രിയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ച് 2002ലെ ഫ്‌ളാഗ് കോഡ് ക്ലോസ് (ഃശ) ഖണ്ഡിക 2.2 പാര്‍ട്ട് -2ല്‍ 2022 ജൂലൈ 20ന് ഭേദഗതി വരുത്തിയിട്ടുണ്ട്.
ഫ്‌ളാഗ് കോഡ് സെക്ഷന്‍-9ന്റെ പാര്‍ട്ട് മൂന്നില്‍ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റ് വാഹനങ്ങളില്‍ ദേശീയപതാക ഉപയോഗിക്കരുതെന്നും ഫ്‌ളാഗ് കോഡില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























