Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഇത് മോദിയുടെ ഉറപ്പ്..വമ്പൻ പ്രഖ്യാപനങ്ങൾ,രാജ്യത്തിന്റെ വികസനം സ്ത്രീകളുടെ നേതൃത്വത്തിൽ.. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്താമത്തെ സ്വാതന്ത്ര്യദിന പ്രസംഗം

15 AUGUST 2023 07:08 PM IST
മലയാളി വാര്‍ത്ത

ഇത് മോദിയുടെ ഉറപ്പ്..വമ്പൻ പ്രഖ്യാപനങ്ങൾ,രാജ്യത്തിന്റെ വികസനം സ്ത്രീകളുടെ നേതൃത്വത്തിൽ.. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്താമത്തെ സ്വാതന്ത്ര്യദിന പ്രസംഗം


അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വികസന നേതൃത്വത്തിൽ മുൻനിരയിലുള്ളത് സ്ത്രീകളാണ്. രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണ്.


. ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം തുടക്കം കുറിച്ച ശേഷം രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി

അതിർത്തി ഗ്രാമങ്ങൾക്കായി സർക്കാർ വൈബ്രന്റ് വില്ലേജ് പരിപാടി ആരംഭിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നേരത്തെ ഈ ഗ്രാമങ്ങളെ രാജ്യത്തെ അവസാന ഗ്രാമങ്ങളായി കണക്കാക്കിയിരുന്നെങ്കിലും ഇന്ന്ഈ ഗ്രാമങ്ങൾ അതിർത്തിയിലെ ആദ്യ ഗ്രാമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നത് ‘മോദിയുടെ ഉറപ്പാണ്’. 'ആദ്യം രാജ്യം' എന്ന മനോഭാവത്തോടെയാണ് സർക്കാരും പൗരന്മാരും ഒന്നിച്ച് പ്രവർത്തിക്കുന്നത്.

ഇന്ത്യയുടെ G20 പ്രസിഡൻസി രാജ്യത്തെ സാധാരണ പൗരന്റെ കഴിവുകൾ ലോകത്തെ കാണിക്കാൻ സഹായിച്ചതെങ്ങനെയെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യയുടെ സാധ്യതകളും ആത്മവിശ്വാസത്തിന്റെ പുതിയ ഉയരങ്ങൾ താണ്ടാൻ പോകുന്നുവെന്നത് ഉറപ്പാണെന്നും ആത്മവിശ്വാസത്തിന്റെ ഈ പുതിയ ഉയരങ്ങൾ പുതിയ സാധ്യതകളോടെ ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി, ഇന്ത്യയുടെ ഓരോ കോണിലും ഇത്തരത്തിലുള്ള നിരവധി ജി-20 പരിപാടികൾ സംഘടിപ്പിച്ചത് രാജ്യത്തെ സാധാരണക്കാരന്റെ കഴിവുകളെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കി.

 

ഇന്ത്യയുടെ ഏറ്റവും വലിയ കഴിവ് വിശ്വാസമാണെന്നും മോദി പറഞ്ഞു. സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം, രാജ്യത്തിന്‍റെ ശോഭനമായ ഭാവിയിലുള്ള വിശ്വാസം. ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം. തൊഴിലാളികളെ സഹായിക്കാൻ 13,000-15,000 കോടി രൂപ ചെലവഴിച്ച് 'വിശ്വകർമ യോജന' ആരംഭിക്കും. അടുത്ത മാസം വിശ്വകർമ ജയന്തിലാകും പദ്ധതി ആരംഭിക്കുക. പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്ക്, പ്രത്യേകിച്ച് ഒബിസി സമൂഹത്തിൽ പെട്ടവർക്കാണ് പ്രയോജനം.

 

 നെയ്ത്തുകാർ, സ്വർണ്ണപ്പണിക്കാർ, തട്ടാൻമാർ, അലക്കു തൊഴിലാളികൾ, ബാർബർമാർ, അങ്ങനെയുള്ള കുടുംബങ്ങൾ 13 മുതൽ 15 ആയിരം കോടി രൂപ മുതൽ മുടക്കിൽ ആരംഭിക്കുന്ന ‘വിശ്വകർമ യോജന’ വഴി ശാക്തീകരിക്കപ്പെടും,” എന്ന് പ്രധാനമന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക സമുദായങ്ങൾ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്കാകും പ്രഥമ പരിഗണന. സെപ്തംബർ 17-ന് വിശ്വകർമ ജയന്തി ദിനത്തിലാകും പദ്ധതിക്ക് തുടക്കം കുറിക്കുക. വനിത കേന്ദ്രീകൃത വികസനമാണ് ലക്ഷ്യമെന്നും വാഗ്ദാനങ്ങൾ പൂർത്തീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

അഞ്ച് വർഷത്തിനിടെ 13.5 കോടിയിലധികം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് നിയോ മിഡിൽ, മിഡിൽ ക്ലാസുകളുടെ ഭാഗമായി. ആദ്യ അഞ്ച് വർഷത്തെ ഈ ശ്രമങ്ങളുടെ ഫലമായി 13.5 കോടി ദരിദ്രരായ രാജ്യക്കാരും സ്ത്രീകളും ദാരിദ്ര്യത്തിന്റെ ചങ്ങലകൾ പൊട്ടിച്ച് പുതിയ മധ്യവർഗത്തിലേക്ക് പ്രവേശിച്ചു എന്നും ഈ 13.5 കോടി ജനങ്ങളെ ദാരിദ്ര്യത്തിന്റെ പ്രയാസങ്ങളിൽ നിന്ന് കരകയറ്റാൻ സഹായിച്ച വിവിധ പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ വഴിയോരക്കച്ചവടക്കാർക്ക് 50,000 കോടി നൽകുക, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് 2.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുക എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്

2047ലേക്ക് ഇന്ത്യയെ വികസിത രാജ്യമാക്കാൻ ‘ശ്രേഷ്ഠ ഭാരത്’ എന്ന മന്ത്രത്തിലൂന്നി നാം ജീവിക്കണം. സർക്കാരിന്‍റെ ഓരോ നിമിഷവും, ഓരോ രൂപയും പൗരന്മാരുടെ ക്ഷേമത്തിനായാണ് ചെലവിടുന്നത്. ഞങ്ങൾ ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തു.

2014-ൽ, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ, സുസ്ഥിരവും ശക്തവുമായ സർക്കാർ ആവശ്യമാണെന്ന് ജനങ്ങൾ തീരുമാനിച്ചു. ഇതോടെ അസ്ഥിരതയുടെ കാലഘട്ടത്തിൽ നിന്ന് ഇന്ത്യ മോചിതമായി. ലോക മഹായുദ്ധത്തിന് ശേഷം പുതിയ ലോകക്രമം ഉയർന്നുവന്നിരുന്നു. ഇപ്പോൾ കൊവിഡ്-19 ന് ശേഷം ഒരു പുതിയ ലോകക്രമം രൂപപ്പെടുന്നത് കാണാൻ കഴിയും.

മാറുന്ന ലോകത്തെ രൂപപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകൾ പ്രധാനമാണ്. ബോളിപ്പോൾ നമ്മുടെ കോർട്ടിലാണ്, അവസരങ്ങൾ പ്രയോജനപ്പെടുത്തണം. ഇന്ത്യയുടെ കഴിവുകളെ കുറിച്ച് ആരുടെ മനസിലും ഒരു സംശയവും ആവശ്യമില്ല. ഈ കാലഘട്ടത്തിലെ നമ്മുടെ തീരുമാനങ്ങളും ത്യാഗങ്ങളും അടുത്ത 1000 വർഷങ്ങളിലേക്കു പ്രതിഫലിക്കും. മോദി പറഞ്ഞു.

രാജ്യത്തെ വികസനത്തിന്‍റെ പുതിയ ഉയരങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സ്‌ത്രീകളുടെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി വാചാലനായി. എന്‍റെ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും പെണ്‍മക്കളോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. കാർഷിക മേഖലയിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ കർഷകരുടെ ശ്രമങ്ങൾക്കും നന്ദി.

രാജ്യത്തെ കർഷകർക്കും തൊഴിലാളികൾക്കും, പ്രൊഫഷണലുകൾക്കും അവർ ശാസ്‌ത്രജ്ഞരോ, എഞ്ചിനീയർമാരോ, നഴ്‌സുമാരോ, അധ്യാപകരോ, പ്രൊഫസർമാരോ ആയിക്കൊള്ളട്ടെ, ഭാരതത്തിന് ശോഭനമായ ഭാവി ഉറപ്പാക്കാൻ എല്ലാവരും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു. മോദി പറഞ്ഞു. ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമായി മാറുന്നതിനുള്ള ഏറ്റവും വലിയ ഉത്‌പ്രേരകം രാജ്യത്തിന്റെ ദേശീയ സ്വഭാവമാണ്. ഐക്യത്തിന്റെ മന്ത്രവുമായി മുന്നോട്ട് പോകണം. വരുന്ന 25 വർഷങ്ങൾ സുപ്രധാനമാണ്.

നരേന്ദ്ര മോദിയുടെ തുടർച്ചയായ പത്താമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്ന് ചെങ്കോട്ടയില്‍ നടന്നത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവസാന സ്വാതന്ത്ര്യദിന പ്രസംഗം കൂടിയാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (15 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (54 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends