Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സമാധാനമെങ്കിൽ ഓക്കേ...കളിച്ചാൽ കളി പഠിപ്പിക്കും !ചൈനയ്ക്കും പാക്കിസ്ഥാനും മുന്നറിയിപ്പുമായി ഇന്ത്യ ...

15 AUGUST 2023 07:06 PM IST
മലയാളി വാര്‍ത്ത

ചൈനയ്ക്കും പാക്കിസ്ഥാനും ഇന്ത്യയുടെ വക ഒരു ഒന്നൊന്തര മുന്നറിയിപ്പ്..ദുരുദ്ദേശ്യമോ ശത്രുതയോ ഉള്ളവരെ ഇന്ത്യ വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി ,, ഇന്ത്യ എല്ലായിപ്പോഴും സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രമാണ്..എന്നാൽ അതിർത്തിയിൽ ചൈന കാണിക്കുന്ന തോന്ന്യാസത്തിനും പാക്കിസ്ഥാന്റെ അതിരുകടന്നുള്ള ഭീകരതയും കണ്ടുനിൽക്കാനാവില്ല . ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പുതിയ ആയുധങ്ങളും സൈന്യത്തിനു എല്ലാ വിധത്തിലുമുള്ള പ്രത്യേക പരിശീലനവും നൽകി വരികയാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി

 

രാജ്യത്തിന്റെ 77–ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരുപോലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മുന്നറിയിപ്പു നൽകിയത് .

 
ദുരുദ്ദേശ്യമോ ശത്രുതയോ ഉള്ളവരെ ഇന്ത്യ വെറുതെ വിടില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കത്തിനും പാക്കിസ്ഥാന്റെ അതിരുകടന്നുള്ള ഭീകരതയ്ക്കുമിടയിൽ ഇന്ത്യ എല്ലായിപ്പോഴും സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രമാണ്. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പുതിയ ആയുധങ്ങളും സൈന്യത്തിനു പ്രത്യേക പരിശീലനം നൽകി വരികയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

 

77ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. 'നമ്മൾ സമാധാനം തേടുന്നവർ മാത്രമല്ല. നമ്മുടെ പ്രവൃത്തിയിലൂടെ സമാധാനത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു.

 

നമ്മൾ സമാധാനം തേടുന്നവര്‍ മാത്രമല്ല. നമ്മുടെ പ്രവൃത്തിയിലൂടെ സമാധാനത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതേസമയം ആരെങ്കിലും നമ്മെ ദുരുദ്ദേശ്യത്തോടെയോ ശത്രുതയോടെയോ സമീപിച്ചാൽ നമ്മുടെ സൈന്യം അതിനു തക്കതായ മറുപടി നൽകും.’’– രാജ്നാഥ് സിങ് വ്യക്തമാക്കി.

 

ഇന്ത്യയുടെ പരമാധികാരം നിലനിർത്തുന്നതിലെ സൈനികരുടെ പങ്കിനെ കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. ജീവൻ പണയപ്പെടുത്തി അതിർത്തി സംരക്ഷിക്കുന്ന ധീരജവാന്മാർക്കൊപ്പം രാജ്യം നിൽക്കണമെന്നും പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. ''മികച്ച ആയുധങ്ങളും പരിശീലനവും നൽകുമ്പോഴാണ് സൈന്യത്തിന് അവരുടെ മികവ് തെളിയിക്കാൻ സാധിക്കുന്നത്. 

 

ഇത് അവരുടെ മനോധൈര്യം വർധിപ്പിക്കുകയും വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നമ്മുടെ സർക്കാർ രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സൈനികർക്ക് കൂടുതൽ ഉപകരണങ്ങളും പരിശീലനവും നൽകുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല.'' അദ്ദേഹം വ്യക്തമാക്കി.

 

രാജ്യം 77ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ 140 കോടി ജനങ്ങളും സൈന്യത്തിനൊപ്പമാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ''രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഓക്‌സിജൻ കുറവുള്ള കാർഗിലിലെ മഞ്ഞുമലകളിൽ നിൽക്കുകയായിരിക്കും നിങ്ങൾ. അല്ലെങ്കിൽ ആഴക്കടലിലെ അന്തർവാഹിനികളിലോ ചുട്ടുപൊള്ളുന്ന ഥാർ മരുഭൂമിയിലോ ആയിരിക്കും നിങ്ങൾ. എവിടെയായാലും 144 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ നിങ്ങൾ വസിക്കുന്നു എന്നു പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.'' രാജ്‌നാഥ് സിങ് വ്യക്തമാക്കി

ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതയ്ക്കും ത്യാഗപൂര്‍ണമായ സേവനത്തിനുമുള്ള സൈനിക ബഹുമതികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു. കീര്‍ത്തി ചക്ര, ശൗര്യചക്ര, ബാര്‍ ടു സേന മെഡല്‍, സേന മെഡല്‍, മെന്‍ഷന്‍-ഇന്‍-ഡെസ്പാച്ചസ് വിഭാഗങ്ങളിലായാണ് ബഹുമതി നല്‍കി ആദരിക്കുന്നത്.

 

നാല് ജവാന്‍മാര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കി ആദരിക്കും. കരസേനയിലെ ഒമ്പതുപേര്‍ക്കും കേന്ദ്ര പോലീസ് സേനയിലെ രണ്ടുപേര്‍ക്കും ശൗര്യചക്രയും നല്‍കും. ഇതില്‍ അഞ്ചുപേര്‍ക്ക് മരണാനന്തരമാണ് ബഹുമതി.

 

പാരച്യൂട്ട് റെജിമെന്റിലെ മേജര്‍ എ. രഞ്ജിത്ത് കുമാറിന് ബാര്‍ ടു സേന മെഡലും വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡര്‍ ജി.എല്‍. വിനീതിന് വായുസേന മെഡലും ലെഫ്റ്റനന്റ് കേണല്‍ ജിമ്മി തോമസിന് മെന്‍ഷന്‍ ഇന്‍ ഡെസ്പാച്ചസും ലഭിക്കും. സി.ആര്‍.പി.എഫിലെ ദിലീപ് കുമാര്‍ ദാസ്, രാജ്കുമാര്‍ യാദവ്, ബബ്‌ലു രാഭ, ശംഭു റോയ് എന്നിവര്‍ക്കാണ് മരണാനന്തര കീര്‍ത്തിചക്ര.

 

രണ്ട് സൈനികര്‍ക്ക് ധീരതയ്ക്കുള്ള ബാര്‍ ടു സേന മെഡല്‍ നല്‍കും. 52 സേനാ മെഡലുകളും (കരസേന) മൂന്ന് നവ് സേന മെഡലുകളും (കരസേന) നാല് വായു സേന മെഡലുകളും നല്‍കും.

 

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അഗ്നിരക്ഷാ സേന മെഡലിന് കേരളത്തില്‍നിന്ന് കെ.ടി. ചന്ദ്രന്‍ അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ അര്‍ഹത നേടി

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (15 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (54 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends